ധാക്ക: ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ പീഡനങ്ങളെക്കുറിച്ചുള്ള യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാഡിന്റെ പരാമര്‍ശങ്ങള്‍ ‘ഏതെങ്കിലും തെളിവുകളുടെയോ പ്രത്യേക ആക്‌ഷേപങ്ങളുടെയോ അടിസ്ഥാനത്തിലല്ലെ്’ന്ന് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍. ബംഗ്ലാദേശിനെ ‘ഇസ്ലാമിക ഖിലാഫത്ത്’ എന്ന ആശയവുമായി ബന്ധിപ്പിക്കുന്നത് എണ്ണമറ്റ ബംഗ്ലാദേശികളുടെയും ലോകമെമ്പാടുമുള്ള അവരുടെ സുഹൃത്തുക്കളുടെയും കഠിനാധ്വാനത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് യൂനുസിന്റെ മുഖ്യ ഉപദേഷ്ടാവിന്റെ ഓഫീസ് പറയുന്നു.
ഒരു ഇന്ത്യന്‍ ടിവി ചാനലില്‍ തുള്‍സി ഗബ്ബാഡ് നടത്തിയ പ്രസ്താവന ‘ബംഗ്ലാദേശിന്റെ പ്രതിച്ഛായയ്‌ക്കും പ്രശസ്തിക്കും ദോഷം വരുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്’ അദ്‌ദേഹം ആരോപിച്ചു. പരമ്പരാഗത ഇസ്ലാം ആചാരം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമാധാനപരവുമാണ്, തീവ്രവാദത്തിനും ഭീകരതയ്‌ക്കുമെതിരായ പോരാട്ടത്തില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച ഒരു രാഷ്‌ട്രമാണിത്’.
ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ പീഡനത്തിനും കൊലപാതകത്തിനും ഇരയാകുന്നുണ്ടെന്നതടക്കമുള്ള കാര്യങ്ങളാണ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുള്‍സി ഗബ്ബാര്‍ഡ് ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: