ന്യൂഡൽഹി : മഹാകുംഭമേളയിൽ പങ്കെടുത്ത യുവാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പോയി ജോലി ചോദിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു മഹാ കുംഭമേളയെന്ന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പറഞ്ഞിരുന്നു .
ലോകം രാജ്യത്തിന്റെ കരുത്ത് കണ്ടുവെന്നും അത് എല്ലാവരുടെയും പരിശ്രമത്തിന്റെ ജീവസുറ്റ രൂപമാണെന്നും പ്രധാനമന്ത്രി ലോക്‌സഭയിൽ പറഞ്ഞു. അതിനു പിന്നാലെയാണ് ഹിന്ദുക്കൾ കാര്യസാദ്ധ്യത്തിനു വേണ്ടി ഭക്തി കാണിക്കുന്നവരാണെന്ന അർത്ഥത്തിലുള്ള രാഹുലിന്റെ പ്രസ്താവന.
‘ കുംഭമേള നമ്മുടെ പാരമ്പര്യവും സംസ്കാരവും ചരിത്രവുമാണ്. കുംഭമേളയ്‌ക്ക് പോയ യുവാക്കൾ പ്രധാനമന്ത്രിയോട് പോയി ജോലി ചോദിക്കണം. ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകണമായിരുന്നു, പക്ഷേ അവർ അത് നൽകുന്നില്ല.‘ എന്നാണ് രാഹുൽ പറഞ്ഞത് .
അതേസമയം മറ്റേതെങ്കിലും മതവിശ്വാസികളെ രാഹുൽ ഇത്തരത്തിൽ ആക്ഷേപിക്കുമോയെന്നായിരുന്നു ബിജെപിയുടെ ചോദ്യം . കാര്യസാദ്ധ്യത്തിനു വേണ്ടി ഭക്തി കാട്ടുന്നവരല്ല കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയവരെന്നും പലരും രാഹുലിനു മറുപടി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: