നാഗ്പൂർ ; ഔറംഗസീബിന് ഒരിക്കലും ഇന്ത്യയുടെ നായകനാകാൻ കഴിയില്ലെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാൾ . ചില ആളുകൾ ഔറംഗസേബിനെ തങ്ങളുടെ നായകനാക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ അവരുടെ ഉദ്ദേശ്യങ്ങൾ വിജയിക്കില്ലെന്നും പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.
‘ ഔറംഗസീബ് ഒരു അധിനിവേശകനായിരുന്നു, ഇപ്പോഴുമതാണ് , തുടരുകയും ചെയ്യും . രാജ്യത്തെ ചില ആളുകൾ ഔറംഗസേബിനെ തങ്ങളുടെ നായകനാക്കാൻ ആഗ്രഹിക്കുന്നു . അവര്‍ ഔറംഗസീബിനെ തങ്ങളുടെ നായകനായി അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ ഐഡന്റിറ്റി കണ്ടെത്താന്‍ ശ്രമിക്കുകയാണ്. പക്ഷേ, അത് ഇവിടെ സാധ്യമല്ല . മഹാരാഷ്‌ട്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചു കഴിഞ്ഞു.നാഗ്പൂരിൽ അക്രമം വ്യാപിപ്പിക്കുന്നതിന് ഉത്തരവാദികളായ എല്ലാ ഘടകങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കും. രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്‌ക്കും ഭീഷണി ഉയർത്തുന്നവരെ കർശനമായി നേരിടും.‘ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്ഥിതിഗതികൾ കണക്കിലെടുത്ത്, കോട്‌വാലി, ഗണേഷ്‌പേട്ട്, തഹസിൽ, ലകദ്ഗഞ്ച്, പച്ച്പോളി, ശാന്തിനഗർ, സക്കർദാര, നന്ദൻവാൻ, ഇമാംവാര, യശോധരനഗർ, കപിൽനഗർ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
Some people are trying to make Aurangzeb a hero: That won’t happen here: MP Praveen Khandelwal
പ്രതികരിക്കാൻ ഇവിടെ എഴുതുക: