ഡെറാഡൂൺ: ദേവഭൂമി ഉത്തരാഖണ്ഡിലെ അനധികൃത മദ്രസകൾ അടച്ച് പൂട്ടിക്കുന്ന നടപടികൾ ശക്തമാക്കി ധാമി സർക്കാർ. പൗരി ജില്ലയിൽ ഒരു അനധികൃത മദ്രസയും കഴിഞ്ഞ ദിവസം പൂട്ടി സീൽ ചെയ്തു. ഇതുവരെ സംസ്ഥാനത്ത് ആകെ 53 അനധികൃത മദ്രസകൾ പൂട്ടി സീൽ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി ധാമിയുടെ കർശനമായ നിർദ്ദേശപ്രകാരം ഉത്തരാഖണ്ഡിലുടനീളമുള്ള അനധികൃത മദ്രസകൾക്കെതിരെ ഭരണകൂടം കർശന നടപടി സ്വീകരിച്ചുവരികയാണ്. ഡെറാഡൂണിലും ഉധം സിംഗ് നഗറിലും നേരത്തെ സ്വീകരിച്ച നടപടിക്ക് ശേഷം ഇപ്പോൾ പൗരി ജില്ലയിലും ഒരു അനധികൃത മദ്രസ ഭരണകൂടം അടച്ചുപൂട്ടി.
പൗരി ജില്ലയിലെ ഗ്രാസ്റ്റ്‌ഗഞ്ചിലുള്ള പള്ളിയിലാണ് നിയമവിരുദ്ധമായി ഈ മദ്രസ നടത്തിവന്നിരുന്നത്. സർക്കാരിന്റെ നിയമങ്ങളെ അവഗണിച്ച് രഹസ്യമായി ഇത് പ്രവർത്തിച്ചു വരികയായിരുന്നു. ഇതേത്തുടർന്ന് പൗരി ജില്ലാ ഭരണകൂടം ഉടനടി നടപടി സ്വീകരിച്ച് മദ്രസ പൂട്ടി സീൽ ചെയ്തു.
അതേ സമയം ഉത്തരാഖണ്ഡിലെവിടെയും അത് പർവതപ്രദേശങ്ങളായാലും സമതലങ്ങളായാലും നിയമവിരുദ്ധമായ മദ്രസകളുടെ പ്രവർത്തനം ഇനി അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ നടപടിയിലൂടെ നൽകുന്നത്. ഇത്തരം അനധികൃത മദ്രസകൾ എവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവ പൂട്ടാൻ ഉടനടി നടപടി സ്വീകരിക്കും.
മുഖ്യമന്ത്രി ധാമിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം മദ്രസകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും മദ്രസ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചാൽ ഭരണകൂടം ഉടനടി നടപടിയെടുക്കുകയും അത് പൂട്ടി സീൽ ചെയ്യുകയും ചെയ്യും. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ തങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഈ കർശന നടപടികൾ തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: