World

ഭൂമിയിലേക്ക് മടക്കം; സുനിത വില്യംസിന്റെയും സംഘത്തിന്റെയും ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി, ലാൻഡിംഗ് നാളെ പുലർച്ചെ

Published by

ന്യൂയോര്‍ക്ക്: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ഒന്‍പത് മാസത്തിലേറെ ചെലവഴിച്ചതിന് ശേഷം ബഹിരാകാകാശ യാത്രികരായ സുനിതാ വില്ല്യംസിന്റേയും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് യാത്ര തിരിച്ചു. ഡ്രാഗൺ പേടകം അന്താരാഷ്‌ട്ര നിലയത്തിൽ നിന്നും വേർപെട്ടു. നാളെ പുലർച്ചെ 3.27ന് ഭുമിയിലിറങ്ങും.

ഇന്ന് 8.15 ഓടെയാണ് ഡ്രാഗന്‍ സ്പേസ് ക്രാഫ്റ്റ് പേടകം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. സുനിതയുമായുള്ള പേടകം രാവിലെ 10.30 നാണ് ബഹിരാകാശ നിലയം വിട്ടത്. സുനിതയ്‌ക്കും ബുച്ചിനും പുറമേ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും മടക്കയാത്രയില്‍ ഒപ്പമുണ്ട്. ഡ്രാഗണ്‍ പേകടത്തിന്റെ തിരിച്ചുവരവിന് അനുയോജ്യമായ കാലാവസ്ഥയാണെന്ന് നാസ അറിയിച്ചു.

അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സോക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക. ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു.

ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്‌ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക