തിരുവനന്തപുരം: കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ആശാ പ്രവര്‍ത്തകര്‍ കേരളഭരണ സിരാകേന്ദ്രത്തിനു മുന്നില്‍ ദീര്‍ഘനാളായി പ്രക്‌ഷോഭം നടത്തുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്‌റെ കേരള ശ്രീ പുരസ്‌കാരജേതാവും വയനാട്ടിലെ ആശാ പ്രവര്‍ത്തകയുമായ ഷൈജ ബേബിയെ തന്‌റെ ഓഫീസിലെത്തിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‌റെ രാഷ്‌ട്രീയ കരുനീക്കം. ഷൈജയെപ്പോലൊരാള്‍ സര്‍ക്കാരിനൊപ്പമുണ്ടെന്ന സനേ്ദശമാണ് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് മന്ത്രി നല്‍കാന്‍ ലക്ഷ്യമിട്ടതെന്നാണ് വിമര്‍ശനം.
ഷൈജ ബേബി നിയമസഭാ ഓഫീസിലെത്തി തന്നെ കണ്ട് സന്തോഷം പങ്കുവച്ചുവെന്നാണ് മന്ത്രി പത്രക്കുറിപ്പില്‍ അറിയിക്കുന്നത്. സാമൂഹ്യ സേവനത്തിനുള്ള കേരള ശ്രീ പുരസ്‌കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഷൈജ ബേബി മന്ത്രിയെ നേരിട്ട് കണ്ടത്.
വയനാട് ജില്ലയിലെ മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ 16 വര്‍ഷക്കാലമായി ആശാ പ്രവര്‍ത്തകയാണ് ഷൈജ ബേബി . ഉരുള്‍പൊട്ടല്‍ വിവരം അറിഞ്ഞ നിമിഷം മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ മുന്‍ നിരയില്‍ സജീവമായിരുന്നു ഷൈജ. ബന്ധുക്കള്‍ പോലും തിരിച്ചറിയാതിരുന്ന സാഹചര്യത്തില്‍ മുണ്ടക്കയിലെയും ചൂരല്‍മലയിലെയും ഓരോ വ്യക്തിയെയും അടുത്തറിയാവുന്ന ഷൈജയാണ് മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: