ന്യൂഡൽഹി : ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതരാണെന്ന് അഖിലേന്ത്യാ മുസ്ലിം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി .രാജ്യത്തെ മുസ്ലീങ്ങൾ അവരുടെ മതപരമായ ഉത്സവങ്ങൾ, പ്രാർത്ഥനകൾ, വ്രതാനുഷ്ഠാനങ്ങൾ, ഹജ്ജ്, സകാത്ത്, ഘോഷയാത്രകൾ, ഉറൂസ് എന്നിവ പൂർണ്ണ സ്വാതന്ത്ര്യത്തോടെ ആഘോഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്ന വാദം അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു.
“മുസ്ലീം മത പരിപാടികളിൽ ഒരു വ്യക്തിയോ സർക്കാരോ ഇടപെടുന്നില്ല. മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നതും കിംവദന്തികൾ പ്രചരിപ്പിക്കുന്നതുമാണ്. ജന്തർ മന്തറിൽ കുത്തിയിരിപ്പ് സമരം നടത്താനുള്ള അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ തീരുമാനത്തെയും മൗലാന ഷഹാബുദ്ദീൻ വിമർശിച്ചു. റംസാൻ മാസം ആരാധനയ്‌ക്കുള്ളതാണെന്നും പ്രതിഷേധങ്ങൾക്കുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു
പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്, പക്ഷേ റംസാനിൽ അങ്ങനെ ചെയ്യുന്നത് തെറ്റാണ്. മതപരമായ പ്രവർത്തനങ്ങളിൽ നിന്ന് ആളുകളെ തടഞ്ഞ് രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പ്രതിഷേധിക്കുന്നത് പോലെയാണിത്. വർഷത്തിലെ 11 മാസത്തിനുള്ളിൽ ഏത് സമയത്തും പ്രതിഷേധങ്ങൾ നടത്താമായിരുന്നു, എന്തുകൊണ്ട് റംസാനിൽ മാത്രം ചെയ്യുന്നു .
ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്ന് പറയുന്നവരെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് അയച്ച് അവിടങ്ങളിലെ സ്ഥിതിഗതികൾ കാണാൻ അവസരം നൽകണം. . അവിടത്തെ യഥാർത്ഥ സാഹചര്യം കാണുമ്പോൾ, അവർ ഇന്ത്യയിലേക്ക് മടങ്ങുകയും ഇന്ത്യൻ മുസ്ലീങ്ങൾ പൂർണ്ണമായും സുരക്ഷിതരാണെന്ന് സ്വയം പറയുകയും ചെയ്യും – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക