ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി വീണ്ടും വിയറ്റ് നാമില്‍ എത്തിയതായി റിപ്പോര്‍ട്ട്. ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് വിയറ്റ്നാം എന്നതിനാല്‍ ചൈനീസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കാണോ രാഹുല്‍ ഗാന്ധി വിയറ്റ്നാമില്‍ പോയതെന്ന ആശങ്ക ഉയരുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ വിയറ്റ്നാം യാത്ര ദേശീയ സുരക്ഷാപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ നിരന്തര വിയറ്റ് നാം യാത്രകളുടെ പിന്നിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് അമിത് മാളവ്യ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി വിയറ്റ് നാമിലാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ പുതുവത്സരം രാഹുല്‍ ഗാന്ധി കൊണ്ടാടിയിരുന്നത് വിയറ്റ് നാമിലായിരുന്നു. അദ്ദേഹം ഇക്കുറി ഹോളിയും അവിടെ ആഘോഷിക്കാനാണ് സാധ്യത എന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. വിയറ്റ് നാമിനോട് രാഹുല്‍ ഗാന്ധിയ്ക്ക് അസാധാരണമായ അഭിനിവേശമാണെന്ന് അല്പം പരിഹാസരൂപേണയും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു.
ചൈനയുമായി അടുത്ത ബന്ധമുള്ള രാജ്യമാണ് വിയറ്റ് നാം എന്നതാണ് ഇന്ത്യയുടെ ആശങ്ക. അടുത്ത എന്ത് ഗൂഢാലോചനയുടെ ഭാഗമായാണ് ഈ അടിക്കടിയുള്ള വിയറ്റ് നാം യാത്ര എന്നതാണ് സംശയം. ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിന് ഇടയ്ക്ക് രാഹുല്‍ ഗാന്ധി അപ്രത്യക്ഷനായിരുന്നു. രാഹുല്‍ ഗാന്ധി വിയറ്റ് നാമിലേക്ക് പോയതായിരുന്നു. ബജറ്റ് സമ്മേളനത്തിന് ഇടയ്ക്കും രാഹുല്‍ ഗാന്ധി വിയറ്റ് നാമില്‍ പോയിരുന്നു. മന്മോഹല് സിങ്ങ് മരണപ്പെട്ട ശേഷം ഏഴ് ദിവസത്തെ ദുഖാചരണത്തിന് ഇടയിലും രാഹുല്‍ഗാന്ധി വിയറ്റ് നാമില്‍ പോയിരുന്നു. ഗാന്ധി കുടുംബത്തിന് അത്രയ്ക്കും അടുത്ത നേതാവായിട്ട് കൂടി എന്ത് അടിയന്തരപ്രാധാന്യമുള്ള ചര്‍ച്ചകള്‍ക്കാണ് രാഹുല്‍ ഗാന്ധി വിയറ്റ് നാമില്‍ പോയതെന്നാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.
മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാമൂഹ്യ കലാപം നടന്നേയ്ക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയ്ക്കുള്ള രാഹുല്‍ ഗാന്ധിയുടെ വിയറ്റ് നാം യാത്രയെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. മഹാകുംഭമേളയ്ക്ക് പ്രയാഗ് രാജില്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നില്ല. അതുപോലെ ഹോളി ആഘോഷത്തിനും രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഗൗരവമായ രാഷ്ട്രീയ പ്രസ്താവനകളും ഈ നാളുകളില്‍ ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയ്ക്കും കുടുംബത്തിനും ജീവിക്കാനുള്ള പണം നല്‍കുന്നത് ചൈനയാണെന്ന ആരോപണം ഉയരുന്നതിനിടയ്ക്ക് രാഹുല്‍ ഗാന്ധിയുടെ വിയറ്റ് നാം യാത്രയുടെ പിന്നിലെ ലക്ഷ്യമെന്താണെന്നതില്‍ ആശങ്ക ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: