India

ഹോളി ഹിന്ദുക്കളുടെ ഉത്സവം : മുസ്ലീങ്ങൾ ആഘോഷിക്കരുതെന്ന് അറിയില്ലേ ? ഷമിയുടെ മകൾ ഐറയ്‌ക്കെതിരെ മൗലാന ഷഹാബുദ്ദീൻ റസ്വി

Published by

ന്യൂഡൽഹി : ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മകൾ ഐറയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്ലാം പണ്ഡിതനും , ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റുമായ മൗലാന ഷഹാബുദ്ദീൻ റസ്വി . ഐറ സുഹൃത്തുക്കൾക്കൊപ്പം ഹോളി ആഘോഷിച്ചതാണ് ഷഹാബുദ്ദീൻ റസ്വിയെ പ്രകോപിപ്പിച്ചത് .

ഇതെല്ലാം ശരിയത്തിന് എതിരാണെന്നും കുട്ടികൾക്ക് ഇത് വിശദീകരിച്ചു കൊടുക്കണമെന്നും പറഞ്ഞുകൊണ്ട് റസ്വി വീഡിയോ പുറത്തിറക്കി.

ഷമിയുടെ മകൾ ഐറ അറിയാതെ ഹോളി കളിച്ചിട്ടുണ്ടെങ്കിൽ അത് അവളുടെ മണ്ടത്തരമാണെന്നും, മനഃപൂർവ്വം ഹോളി കളിച്ചാൽ അത് ശരിയത്തിന് എതിരായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരിയത്തിൽ ഇല്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ കുട്ടിയെ അനുവദിക്കരുതെന്ന് ഷമിയോടും കുടുംബത്തോടും താൻ മുമ്പ് അഭ്യർത്ഥിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

തന്റെ ഉപദേശം വകവയ്‌ക്കാതെ, ഷമിയുടെ മകൾ ഹോളി കളിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പുറത്തിറക്കിയ വീഡിയോയിൽ പറഞ്ഞു. ഹോളി ഹിന്ദുക്കളുടെ ഒരു വലിയ ഉത്സവമാണെന്നും എന്നാൽ മുസ്ലീങ്ങൾ ഹോളി കളിക്കുന്നത് ഒഴിവാക്കണമെന്നുമാണ് റസ്വി പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by