Kerala

മറ്റ് മതക്കാരുടെ ആരാധനാലയങ്ങളിൽ സിപിഎം ഇടപെടുമോ ? ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രംകടന്ന് കയറി ആ സംസ്കാരം നശിപ്പിക്കുകയാണ് ; കെ പി ശശികല ടീച്ചർ

Published by

തിരുവനന്തപുരം ; ക്ഷേത്രങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനവേദികളും ഓഫീസുകളുമാക്കി മാറ്റിയതിന്റെ ഉദാഹരണമാണ് കടയ്‌ക്കൽ ക്ഷേത്രത്തിലെ സംഭവമെന്നു ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെപി ശശികല ടീച്ചർ. ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളേയും തകർക്കുകയാണ് സിപിഎം.ക്ഷേത്രങ്ങളിലെ മാർക്സിസ്റ്റ് വൽക്കരണത്തിന് ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും മൗനാനുവാദമാണ് നൽകിയിരിക്കുന്നത്.

കൂടൽ മാണിക്യക്ഷേത്രത്തിൽ ഇല്ലാത്ത ജാതിക്കഥ പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചു. കുത്തഴിഞ്ഞ ദേവസ്വം ബോർഡിന്റെ ഭരണം ഹിന്ദുസമൂഹത്തിന്റെ ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ്

മറ്റ് മതക്കാരുടെ ആരാധനാ ലയങ്ങളിൽ ഇടപെടാതെ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രംകടന്ന് കയറി അവയുടെ സംസ്കാരം നശിപ്പിക്കുന്നത് ഹിന്ദു സമൂഹം തിരിച്ചറിയണം. കടയ്‌ക്കൽ ക്ഷേത്രത്തിലെ മുഴുവൻ സാമ്പത്തിക കാര്യങ്ങളും സിപിഎം പാർട്ടിയുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. കടയ്‌ക്കൽ ക്ഷേത്രത്തിന്റെ വസ്തുവകകൾ അന്യാധീനപ്പെടുത്തിയത് ഹൈക്കോടതി നേരിട്ട് അന്വേഷിക്കണം. അവിടെ ക്ഷേത്രഭൂമി വ്യാപകമായി കയ്യേറി പാർട്ടി ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ട് .

കടയ്‌ക്കൽ ക്ഷേത്രത്തിന്റെ ഭൂമി ഉൾപ്പെടെയുള്ള വിഷയങ്ങൾ സംബന്ധിച്ച് ധവള പത്രമിറക്കണം . ഹിന്ദു ഐക്യ വേദി ആവശ്യപ്പെടുന്നു. ക്ഷേത്ര സങ്കേതങ്ങളുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഇത്തരക്കാരെ ഹിന്ദു സമൂഹം കരുതിയിരിക്കണം.. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ പള്ളിവേട്ടക്കാവായ മണികണ്ഠൻ ആൽത്തറ പുറമ്പോക്കായി മാറ്റി കൊട്ടാരക്കര നഗരസഭയ്‌ക്ക് നൽകാനുള്ള നീക്കം അവസാനിപ്പിക്കണം . ക്ഷേത്രങ്ങളിൽ നിന്ന് ഹിന്ദു സംഘടനകളെ വിലക്കുന്ന സർക്കാരും ദേവസ്വം ബോർഡും ക്ഷേത്രങ്ങളെ പാർട്ടി സങ്കേതമാക്കി മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ശശികല ടീച്ചർ ചോദിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by