രഞ്ജിനി ശ്രീനിവാസന്‍ കൊളംബിയ സര്‍വ്വകലാശാലയില്‍ പലസ്തീന് വേണ്ടിയും ഹമാസിന് വേണ്ടിയും ആസാദി മുദ്രാവാക്യം മുഴക്കുന്നു-അല്‍ജസീറ ടെലിവിഷന്‍ ഇതിന്റെവീഡിയോ പുറത്തുവിട്ടിരുന്നു (ഇടത്ത്) പലസ്തീന് വേണ്ടി വാദിച്ച കൊളംബിയ വിദ്യാര്‍ത്ഥി മഹ്മൂദ് ഖലീല്‍ (വലത്ത്)
വാഷിംഗ്ടണ്‍: പലസ്തീന് വേണ്ടി ഉറഞ്ഞുതുള്ളി കൊളംബിയ സര്‍വ്വകലാശാല വളപ്പില്‍ ‘ആസാദി’ മുദ്രാവാക്യം വിളിച്ച രഞ്ജിനി ശ്രീിനിവാസന് വേണ്ടി യുഎസ് കോടതിയില്‍ വക്കീലിനെ ഏര്‍പ്പെടുത്താന്‍ ഒരു സംഘടനയും മുന്നോട്ട് വന്നില്ല. രഞ്ജിനി ശ്രീനിവാസന്റെ സ്റ്റുഡന്‍റ് വിസ ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ രഞ്ജിനി ശ്രീനിവാസന്‍ ഒറ്റപ്പെടുകയായിരുന്നു. അതേ സമയം പലസ്തീന്‍ അനുകൂല പ്രകടനത്തില്‍ പങ്കെടുത്ത ഖലീല്‍ എന്ന മറ്റൊരു ഗവേഷക വിദ്യാര്‍ത്ഥിക്ക് വേണ്ടിയുഎസ് കോടതിയില്‍ വാദിക്കാന്‍ മണിക്കൂറില്‍ ആയിരം ഡോളര്‍ ഫീസ് വാങ്ങുന്ന വക്കീലിനെ ചില സംഘടനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ പലസ്തീന് വേണ്ടി വാദിക്കുകയും ഹിന്ദു വിരുദ്ധ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്ന രഞ്ജിനി ശ്രീനിവാസന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. മറ്റു ഗത്യന്തരമില്ലാതായപ്പോള്‍ അവര്‍ ഇന്ത്യയിലേക്ക് യുഎസ് സൈനിക വിമാനത്തില്‍ മടങ്ങി.
രഞ്ജിനി ശ്രീനിവാസന്‍ കൊളംബിയ സര്‍വ്വകലാശാലയില്‍ ആസാദി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ കാണാന്‍ വലത്തേ ഭാഗത്തെ വീഡിയോ അമര്‍ത്തുക:
രഞ്ജിനി ശ്രീനിവാസന്‍ അമേരിക്കയിലെ കൊളംബോ സര്‍വ്വകലാശാലയില്‍ ഉറഞ്ഞുതുള്ളി ആസാദി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ശക്തയായ ഹമാസ് അനുകൂല ലിബറല്‍ ആണ് രഞ്ജിനി ശ്രീനിവാസന്‍. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ട്രംപ് സര്‍ക്കാര്‍ രഞ്ജിനിയുടെ എഫ് വണ്‍ വിദ്യാര്‍ത്ഥി വിസ റദ്ദാക്കിയതെന്നാണ് പറയപ്പെടുന്നത്. പക്ഷെ ആര്‍ക്കുവേണ്ടിയാണോ രഞ്ജിനി വാദിച്ചത് ആ പക്ഷത്തുള്ളവര്‍ ആരും രഞ്ജിനിക്ക് വേണ്ടി യുഎസ് കോടതിയില്‍ വാദിക്കാനുള്ള അഭിഭാഷകനെ ഏര്‍പ്പെടുത്താനുള്ള സാമ്പത്തിക സഹായവുമായി എത്തിയില്ലെന്നതാണ് ദുഖകരമായ വസ്തുത. ഇത് മനസ്സിലാക്കി വെയ്‌ക്കേണ്ട പാഠമാണ്.
ഇടത്-ജിഹാദി-ലിബറല്‍ വിഭാഗത്തില്‍പ്പെട്ട ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ദല്‍ഹിയിലെ ജെഎന്‍യുവില്‍ നിന്നു നേരെ ഡോക്ടറേറ്റ് എടുക്കാന്‍ അമേരിക്കയിലും യൂറോപ്പിലും ഉള്ള സര്‍വ്വകലാശാലകളിലേക്ക് പോകുക പതിവാണ്. അതിനായി അവരെ സഹായിക്കുന്ന ചില ലോബികള്‍ ദല്‍ഹിയിലെ സര്‍വ്വകലാശാലകളിലും വിദേശ സര്‍വ്വകലാശാലകളിലും ഉണ്ട്. ഇവരുടെ അര്‍ബന്‍ നക്സല്‍ ചിന്താഗതി അമേരിക്കയിലെയും യൂറോപ്പിലേയും സര്‍വ്വകലാശാലകളില്‍ കൂടി പ്രചരിപ്പിക്കുക അതിനായി അവിടങ്ങളില്‍ പ്രവര്‍ത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. പക്ഷെ ട്രംപ് അധികാരത്തില്‍ എത്തിയതോടെ അതിന് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ്. 2014 മുതല്‍ മോദി അധികാരത്തില്‍ എത്തിയതോടെ ഇന്ത്യയിലും അര്‍ബന്‍ നക്സല്‍ വിഭാഗത്തിന് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ്. സ്റ്റുഡന്‍റ് വിസയില്‍ കഴിയുന്നവര്‍ ആ രാജ്യത്തിനെതിരായ രാഷ്‌ട്രീയനിലപാടുകള്‍ക്ക് വേണ്ടിപ്രവര്‍ത്തിക്കരുതെന്നാണ് നിയമം. പക്ഷെ ജോ ബൈഡനും ഡെമോക്രാറ്റ് പാര്‍ട്ടിയും ഭരിയ്‌ക്കുമ്പോള്‍ ഇതെല്ലാം ലിബറല്‍ പ്രവര്‍ത്തനങ്ങളായാണ് കണ്ടിരുന്നത്. എന്നാല്‍ അര്‍ബന്‍നക്സലുകളോട് അശേഷം ക്ഷമിക്കേണ്ട എന്ന സീറോ ടോളറന്‍സ് നയമാണ് ട്രംപിന് ഉള്ളത്. അതാണ് രഞ്ജിനി ശ്രീനിവാസന്റെ വിസ റദ്ദാക്കലിന് പിന്നില്‍. ഇന്ത്യയിലും ജെഎന്‍യു സര്‍വ്വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ അട്ടഹാസമിളക്കിയ ചില വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ മോദി സര്‍ക്കാരും ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക