കൊച്ചി : ലൗജിഹാദും ഒരു തീവ്രവാദമാണെന്ന് ക്രിസ്ത്യൻ സംഘടനയായ കാസ. അതിന് ഉദാഹരണമായി ഡല്‍ഹിയില്‍നിന്നു യുഎഇയില്‍ എത്തിയ മലയാളി പെണ്‍കുട്ടി സിയാനി ബെന്നിയുടെ ജീവിതത്തെ പറ്റിയും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ജീസസ് ആന്‍ഡ് മേരി കോളജില്‍ വിദ്യാര്‍ഥിനിയായിരുന്ന സിയാനി 2019 ലാണ് ദുബായിലേയ്‌ക്ക് കടന്നത് . ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മുസ്ലീം യുവാവാണ് അവളെ ഡൽഹിയിൽ നിന്നും വിമാനം കയറ്റി സിയാനിയെ ദുബായിയിൽ എത്തിച്ചത് . ഡൽഹി പോലീസ് സിയാനി ബെന്നിയെ ഇന്ത്യയിൽ എത്തിക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ് താൻ ഇസ്ലാമിൽ ചേരാൻ വന്നതാണെന്നും മതം മാറി ആയിഷയായി എന്നും സിയാനി ബെന്നി പറഞ്ഞത് .
പിന്നീട് ഈ പെൺകുട്ടിയ്‌ക്ക് എന്തു സംഭവിച്ചു എന്നിതുവരെ അറിയില്ല . ജീവനോടെ ഉണ്ടോ ,സിറിയയിലോ ഇറാക്കിലോ , ബംഗ്ലാദേശിലോ അതോ അഫ്ഗാനിസ്ഥാനിലോ എന്നും പോസ്റ്റിൽ ചോദ്യമുണ്ട്.
ഒപ്പം ലൗജിഹാദിനരയായ മറ്റൊരു പെൺകുട്ടിയുടെ ദൃശ്യങ്ങളും ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ചിട്ടുണ്ട്. കാമുകന്റെ വീട്ടിൽ ചെന്നപ്പോൾ കുടിക്കാൻ നൽകിയ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയിരുന്നുവെന്നും , കാമുകൻ തന്റെ സ്വകാര്യ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പെൺകുട്ടി പറയുന്നത് .
കാസയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം .
ഈ പെൺകുട്ടി ഇന്നെവിടെയാണ് ???
ഡൽഹി – 2019 സെപ്തംബർ 18-ാം തിയതി രാവിലെ ബുക്കും ഉച്ചഭക്ഷണവുമായി കോളേജിലേക്ക് പോയ സിയാനി ബെന്നി എന്ന മലയാളിയായ ക്രിസ്ത്യൻ പെൺകുട്ടി (21) കോളേജിൽ എത്തിയില്ല …….. വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താതായതോടെ ഡൽഹിയിൽ സെറ്റിൽ ചെയ്തിട്ടുള്ള മാതാപിതാക്കൾ ഡൽഹി പോലീസിൽ പരാതിപ്പെടുന്നു
രാത്രിയോടെ ഡൽഹി പോലീസ് സിയാനി ബെന്നി അന്ന് 4 മണിയോടെ ദുബായിൽ എത്തിയെന്ന് കണ്ടെത്തുന്നു ( ഒരുപക്ഷേ ഈ കേസ് കേരളത്തിൽ ആയിരുന്നുവെങ്കിൽ ജസ്നയുടെ ഗതി ആകുമായിരുന്നു )
ഫേസ്ബുക്ക് വഴി പരിജയപ്പെട്ട മുസ്ളിം യുവാവ് അവളെ ഡൽഹിയിൽ നിന്നും വിമാനം കയറ്റി ഫ്രീ വിസയിൽ ദുബായിയിൽ എത്തിച്ചിരിക്കുന്നു . ഇത്രയും ചിലവഴിച്ച യുവാവിന്റെ തൊഴിൽ ദുബായിലെ തട്ടുകട (കഫ്ത്തീരിയ ) യിലെ സപ്ളെയർ , വിദ്യാഭാസം പത്താം ക്ലാസ് .
ഇവൾക്ക് ഡൽഹിയിൽ നിന്നും വിമാനം കയറാനുള്ള ടിക്കറ്റ് എടുത്തിരിക്കുന്നത് കോഴിക്കോട് മാവൂർ റോഡിലെ ട്രാവൽ എജൻസി വഴി …….. ഡൽഹി പോലീസ് അന്വേഷണം ശക്തമാക്കി സിയാനി ബെന്നിയെ ഇന്ത്യയിൽ എത്തിക്കാൻ ശ്രമം തുടങ്ങി …… ഉടൻ തന്നെ പിറ്റെ ദിവസം അവൾ മീഡിയാ വൺ ചാനലിന് മാത്രമായി അഭിമുഖം നൽകുകുന്നു ……
കറുത്ത ചാക്കുകെട്ടിൽ പൊതിഞ്ഞ രൂപം കണ്ണുകൾ മാത്രം പുറത്ത് കാണാം , ( ആ ചാക്കുകെട്ടിനുള്ളിൽ സിയാനി തന്നെയായിരുന്നോ എന്ന് സംശയം ) അവൾ ചാനലിനോട് പറയുന്നു എന്നെ ആരും തട്ടി കൊണ്ട് വന്നതല്ല , ഞാൻ ഇസ്ലാമിൽ ചേരാൻ വന്നതാണ് …… ഞാൻ മതം മാറിയിരിക്കുന്നു ഞാൻ ഇപ്പോൾ ആയിഷ ആയിരിക്കുന്നു .
ദുബായ് കോടതി വഴി അവൾ ഇന്ത്യൻ അതോറിറ്റികൾക്ക് ഈ വിവരം ഈ മെയിൽ ചെയ്യുകയും ചെയ്തു …… അതോടെ ഈ കേസ് ക്ലോസ് ചെയ്യപ്പെട്ടു .
പിന്നീട് ഇവൾക്ക് എന്തു സംഭവിച്ച എന്നിതുവരെ അറിയില്ല …….. ജീവനോടെ ഉണ്ടോ , അതോ എതെങ്കില്ലും കിഴവൻ അറബിയുടെ വെപ്പാട്ടിയോ …….. അല്ലായെങ്കിൽ സിറിയയിലോ ഇറാക്കിലോ , ബംഗ്ലാദേശിലോ അതോ അഫ്ഗാനിസ്ഥാനിലോ ….. സിയാനി ബെന്നി എവിടെയാണ് ???
ലവ് ജിഹാദ് ഒരു തീവ്രവാദമാണ് അതിനെതിരെ പോരാടുക .
#fight_against_love_jihad
പ്രതികരിക്കാൻ ഇവിടെ എഴുതുക: