Entertainment

24 ന്യൂസ് ചാനലിൽ ആഭ്യന്തിര അടിയന്തിരാവസ്ഥ; പൊട്ടിത്തെറിച്ച് ശ്രീകണ്ഠൻ നായർ;വാട്സ്ആപ്പ് സന്ദേശം പുറത്ത്

Published by

24 ന്യൂസ് ചാനലിൽ ആഭ്യന്തിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായർ. സി പി എം സംസ്ഥാന സമ്മേളനം ഉൾപ്പെടെ 24 ജേണലിസ്റ്റുകൾ നടത്തി വരുന്ന പരസ്മര യുദ്ധവും തമ്മിലടിയും ചാനലിന്റെ റേറ്റിങ്ങ് കുറച്ചു എന്നും വിലയിരുത്തൽ.

ഞാൻ ചാനലിൽ ഇന്റേണൽ എമർജൻസി പ്രഖ്യാപിക്കുന്നു എന്നായിരുന്നു ശ്രീകണ്ഠൻ നായരുടെ അറിയിപ്പ് ഇപ്പോൾ ശബ്ദരേഖയായി പുറത്ത് വന്നിട്ടുള്ളത്

കൊല്ലത്ത് നടന്ന സിപിഎം സമ്മേളനത്തിന്റെ റിപ്പോർട്ടിങ്ങിനിടെ മുതിർന്ന രണ്ട് ജേണലിസ്റ്റുകൾ തമ്മിലുണ്ടായ ഈഗോ പ്രശ്നങ്ങൾ സ്ഥാപനത്തിന്റെ പ്രകടനത്തെ ബാധിച്ചുവെന്നും ഇക്കാര്യത്തിൽ ഇരുവരും വിശദീകരണം നൽകണമെന്നും ആണ് അതീവ രോഷാകുലനായി ശ്രീകണ്ഠൻ നായർ ആവശ്യപ്പെടുന്നത്. ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പണ്ടത്തേത് പോലുള്ള പരിഗണനയുടെ കടയെല്ലാം അടയ്‌ക്കുകയാണെന്നും അദ്ദേഹം പറയുന്നു.

 

ആർ ശ്രീജിത് 24 ന്യൂസിന്റെ തിരുവനന്തപുരം റീജിയണൽ ബ്യൂറോ ചീഫാണ്. ദീപക് ധർമ്മടം കോഴിക്കോട് ചീഫും. ഈ രണ്ട് ജേർണലിസ്റ്റുകളും സിപിഎമ്മിൽ ബന്ധങ്ങളുള്ളവരും, മികച്ച വാർത്തകൾ പുറത്ത് കൊണ്ടുവന്നിട്ടുള്ളവരുമാണ്. എന്നാൽ ഇരുവരെയും ഒന്നിച്ച് സമ്മേളന റിപ്പോർട്ടിങ്ങിന് നിയോഗിച്ചപ്പോൾ പരസ്പരമുള്ള ഈഗോ കാരണം പല വാർത്തകളും മുങ്ങിപ്പോയി

പാർട്ടി പദവികളിൽ നിന്നൊഴിവാക്കപ്പെട്ട എകെ ബാലൻ കൊല്ലത്ത് പൊട്ടിക്കരഞ്ഞപ്പോൾ ശ്രീജിത് തൊട്ടടുത്ത് ഉണ്ടായിരുന്നുവെന്നും എന്നാൽ വേണ്ടതുപോലെ കൈകാര്യം ചെയ്തില്ലെന്നും ശ്രീകണ്ഠൻ നായർ പറയുന്നു. ഇങ്ങനെ വിവരങ്ങളെല്ലാം അന്വേഷിച്ചറിഞ്ഞ ശേഷമാണ് ചീഫ് എഡിറ്ററെന്ന നിലയ്‌ക്കുള്ള രോഷപ്രകടനം.

ചാനലിന്റെ ആരോഗ്യത്തിനും നേട്ടത്തിനും വളരെ പോസിറ്റീവായ മെസേജും മറ്റുമാണ്‌ ശ്രീകണ്ഠൻ നായർ നല്കുന്നത്. ഒന്നും ഇല്ലായ്മയിൽ നിന്നും ഒറ്റക്ക് നിന്ന് പൊരുതി വളർത്തിയ ചാനൽ എന്ന നിലയിൽ അതിന്റെ എല്ലാ വികാരവും ആശങ്കയും അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞ് നില്ക്കുന്നുമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക