മുംബൈ : മഹാരാഷ്‌ട്രയിലെ റായ്ഗഡ് ജില്ലയിലെ അനധികൃത ബംഗ്ലാദേശി പൗരൻമാരെ കണ്ടുപിടിച്ച് നാടു കടത്തണമെന്ന് ആവശ്യപ്പെട്ട റോഹ താലൂക്കിലെ നാഗോഥെയ്നിലെ ഹിന്ദുത്വ സംഘടനകൾ കൊളാഡ് പോലീസ് സ്റ്റേഷനിൽ ഒരു നിവേദനം സമർപ്പിച്ചു. ബംഗ്ലാദേശി പൗരന്മാരെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ വാടക താമസക്കാർ, തൊഴിലാളികൾ, വിൽപ്പനക്കാർ, തെരുവ് കച്ചവടക്കാർ എന്നിവരുടെ ആധാർ കാർഡുകൾ പരിശോധിക്കുന്നതിനായി തിരച്ചിൽ നടത്തണമെന്ന് അവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇതിനെത്തുടർന്ന് നാഗോഥെയ്ൻ പ്രദേശത്ത് പോലീസ് തിരച്ചിൽ ആരംഭിച്ചു. ബംഗ്ലാദേശികളെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ ഉടൻ കൊളാഡ് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാരോട് പോലീസ് അഭ്യർത്ഥിച്ചു.
നാഗോഥെയ്നിൽ നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കാൻ വിവിധ ഹിന്ദുത്വ സംഘടനകൾ ഒന്നിക്കുകയായിരുന്നു. ഹിന്ദു ജനജാഗ്രതി മഞ്ച് നാഗോഥെയ്ൻ, ആർഎസ്എസ്, പ്രജ്ഞാ ഭാരതി, വാർകാരി സമ്പ്രദായ്, സനാതൻ സൻസ്ത എന്നിവയുടെ പ്രതിനിധികൾ ഇത് സംബന്ധിച്ച് ഒരു യോഗം ചേർന്നു.
തുടർന്നാണ് അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ സംഘടനകൾ ഒന്നിച്ച് പോലീസിന് ഒരു നിവേദനം സമർപ്പിച്ചത്. റോഹയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനും ഒരു നിവേദനം സമർപ്പിച്ചു. ഈ വിഷയത്തിൽ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നുണ്ടോ എന്നും ഹിന്ദുത്വ സംഘടനകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
അനധികൃത ബംഗ്ലാദേശി പൗരന്മാരെ തിരിച്ചറിയാൻ നാഗോഥെയ്ൻ പ്രദേശത്ത് ഒരു തിരച്ചിൽ നടത്തുകയും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. റിലയൻസ് ഇൻഡസ്ട്രീസിന്റെ വരാനിരിക്കുന്ന പദ്ധതികളിൽ പ്രവർത്തിക്കുന്ന പുതിയ തൊഴിലാളികളെക്കുറിച്ച് നന്നായി അന്വേഷിക്കണം.
കൂടാതെ നാഗോഥെയ്നിലെ മിരാനഗറിലെ ബംഗ്ലാദേശികളുടെ ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവിടെയുള്ള എല്ലാ താമസക്കാരുടെയും ആധാർ കാർഡുകൾ പരിശോധിച്ച് അന്വേഷിക്കണമെന്നും നിവേദനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: