India

തമിഴ്നാട് ക്ഷേത്രങ്ങളുടെ നാട്; എന്നാല്‍ ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഇപ്പോള്‍ അവിടെ വലിയ തെറ്റ്; അവിടെയാണ് അണ്ണാമലൈ പൊരുതുന്നത് :സായി ദീപക്

തമിഴ്നാട് എന്നത് ദ്രാവിഡസംസ്കാരത്തിന്‍റെ നാടല്ല. വാസ്തവത്തില്‍ അത് ക്ഷേത്രങ്ങളുടെ നാടാണ്. എന്നാല്‍ ഇന്ന് അവിടെ ക്ഷേത്രത്തെപ്പറ്റി മിണ്ടാന്‍ പോലും ആര്‍ക്കും കഴിയില്ല. അത് തമിഴ്നാട്ടില്‍ വലിയ തെറ്റായിപ്പോയിരിക്കുകയാണ് ഇപ്പോള്‍. അവിടെയാണ് 1970 മുതല്‍ ആരംഭിച്ച ദ്രാവിഡ പ്രസ്ഥാനത്തെ എതിര്‍ത്ത് അണ്ണാമലൈ ഇപ്പോള്‍ പൊരുതുന്നതെന്ന് സാമൂഹ്യനിരീക്ഷകന്‍ സായി ദീപക്.

Published by

ചെന്നൈ: തമിഴ്നാട് എന്നത് ദ്രാവിഡസംസ്കാരത്തിന്റെ നാടല്ല. വാസ്തവത്തില്‍ അത് ക്ഷേത്രങ്ങളുടെ നാടാണ്. എന്നാല്‍ ഇന്ന് അവിടെ ക്ഷേത്രത്തെപ്പറ്റി മിണ്ടാന്‍ പോലും ആര്‍ക്കും കഴിയില്ല. അത് തമിഴ്നാട്ടില്‍ വലിയ തെറ്റായിപ്പോയിരിക്കുകയാണ് ഇപ്പോള്‍. അവിടെയാണ് 1970 മുതല്‍ ആരംഭിച്ച ദ്രാവിഡ പ്രസ്ഥാനത്തെ എതിര്‍ത്ത് അണ്ണാമലൈ ഇപ്പോള്‍ പൊരുതുന്നതെന്ന് സാമൂഹ്യനിരീക്ഷകന്‍ സായി ദീപക്.

തമിഴ്നാട്ടില്‍ അണ്ണാമലൈയുടെ ജോലി എളുപ്പമല്ല. 1970ല്‍ ആരംഭിച്ച ദ്രാവിഡ പ്രസ്ഥാനത്തെ എതിര്‍ത്ത് ഹിന്ദു ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിക്കുക എന്ന ഏറെ പ്രയാസമുള്ള ജോലിയാണ് അണ്ണാമലൈ ഏറ്റെടുത്തിരിക്കുന്നത്.
ക്ഷേത്രത്തിന്റെ പേരില്‍ അണ്ണാമലൈയ്‌ക്ക് വേണമെങ്കില്‍ ഗുജറാത്തിലും കര്‍ണ്ണാടകത്തിലും ആന്ധ്രയിലും പോയി ശണ്ഠ കൂടാം. പക്ഷെ തമിഴ്നാട്ടില്‍ ശണ്ഠകൂടുക അത്രയ്‌ക്ക് എളുപ്പമല്ല.എന്നിട്ടും ആ കഠിനമായ ജോലിയാണ് അണ്ണാമലൈ ഏറ്റെടുത്തിരിക്കുന്നത് – സായി ദീപക് പറയുന്നു.

നല്ലൊരു ഭരണസാമര്‍ത്ഥ്യം അണ്ണാമലൈയ്‌ക്ക് ഉണ്ട്. കൃത്യമായ കണക്കുകള്‍ ചൂണ്ടിക്കാട്ടി സംസാരിക്കുന്ന നേതാവുമാണ് അണ്ണാമലൈ. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഞാന്‍ കൃഷിയിലേക്ക് മടങ്ങിപ്പോകും എന്ന് പറയാനും അണ്ണാമലൈയ്‌ക്ക് മടിയില്ല. പിന്നെ ഒരു പാട് ആത്മവിശ്വാസത്തില്‍ സംസാരിക്കുന്ന നേതാവാണ് അദ്ദേഹം. അതായത്, അദ്ദേഹം വെറും ഒരു രാഷ്‌ട്രീയക്കാരനല്ല, മഹാനായാ ഒരു നേതാവ്. അതാണ് അണ്ണാമലൈ. ഇത്തരം നേതാക്കളാണ് ഈ കാലത്തിന് ആവശ്യം. ചിന്തിക്കുന്ന ഒരു നേതാവിന് എന്തൊക്കെ വേണമോ അതെല്ലാം അണ്ണാമലൈയ്‌ക്ക് ഉണ്ട്. – സായിദീപക് പറയുന്നു.

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ ബൂത്ത് മാനേജ് മെന്‍റിന്റെ കാര്യത്തില്‍ കുറവുകള്‍ വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് നേരിടുന്ന കാര്യത്തില്‍ വലിയ തയ്യാറെടുപ്പുകള്‍ നടന്നിരുന്നില്ല. പക്ഷെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതെല്ലാം നികത്തിയായിരിക്കും ബിജെപിയുടെ പ്രവര്‍ത്തനം. വിനോദ് ശെല്‍വമടക്കം വലിയൊരു ടീം തന്നെ ഇപ്പോള്‍ അണ്ണാമലൈയ്‌ക്ക് ഒപ്പമുണ്ട്. – സായി ദീപക് വിശദീകരിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക