ന്യൂഡൽഹി: ലോകമെമ്പാടും വർണ്ണാഭമായ ഹോളി ഉത്സവം വളരെ ആവേശത്തോടെ ആഘോഷിക്കുകയാണ്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും ഹോളി ആഘോഷിക്കപ്പെടുന്നു. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിന്റെ ഹോളി ആഘോഷ വീഡിയോയാണ് വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത് .
ന്യൂസിലൻഡിലെ ഇസ്‌കോൺ ക്ഷേത്രത്തിലാണ് ഗംഭീര ഹോളി ആഘോഷം സംഘടിപ്പിച്ചത്. അതിൽ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണും പങ്കെടുത്തു. ഇന്ത്യൻ പാരമ്പര്യം പിന്തുടർന്നായിരുന്നു ഇവിടെ ഹോളി ആഘോഷം നടന്നത് . വീഡിയോയിൽ, പ്രധാനമന്ത്രി ജനങ്ങൾക്കൊപ്പം നിറങ്ങളിൽ കളിക്കുന്നതും ആഘോഷങ്ങൾ ആസ്വദിക്കുന്നതും കാണാം.
പരസ്പരം നിറങ്ങൾ വിതറി വളരെ ആവേശത്തോടെയാണ് അവർ ഹോളി ആഘോഷിച്ചത്. ഈ സമയത്ത്, ന്യൂസിലൻഡ് പ്രധാനമന്ത്രി കഴുത്തിൽ പുഷ്പമാലയും തോളിൽ തൂവാലയും ധരിച്ചിരുന്നു, അതിൽ ഇന്ത്യൻ ശൈലിയിൽ, “ഹാപ്പി ഹോളി” എന്ന് എഴുതിയിരുന്നു.ക്ഷേത്രപരിസരത്ത് ശംഖുകളുടെ നാദം ഉയരുന്നതും വീഡിയോയിൽ കേൾക്കാം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: