കൽപ്പറ്റ: കോളേജ് വിദ്യാര്‍ത്ഥികളുടെ കഞ്ചാവ് മിഠായി കച്ചവടം പിടിച്ച് പോലീസ്. ബത്തേരിയിലെ കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടിയത്. വിദ്യാര്‍ഥികള്‍ കൂടിനില്‍ക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു മിഠായി വിൽപ്പന വെളിച്ചത്തുവന്നത്.
കോളേജിലെ ഒരു വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി വാങ്ങിയതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഓൺലൈനിലൂടെ വാങ്ങിയ മിഠായി വിദ്യാർത്ഥി മറ്റ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പോലീസ് വിദ്യാർത്ഥികൾക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തു.
മിഠായി ഒന്നിന് 30 രൂപ എന്ന തോതിലായിരുന്നു വിൽപ്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: