Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ് ഭരണത്തിലെ മാധ്യമവേട്ട

വനിതാ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ മാധ്യമരംഗത്തുനിന്ന് വലിയ പ്രതിഷേധമൊന്നും ഉയര്‍ന്നില്ല. ഒരു വാര്‍ത്ത കൊടുത്ത് സംഭവം അവസാനിപ്പിച്ച മട്ടാണ് പല മാധ്യമങ്ങളും. പത്രപ്രവര്‍ത്തക യൂണിയനും മിണ്ടാട്ടമില്ല. മാധമപ്രവര്‍ത്തകന്റെ മുഖം മൂടിയണിഞ്ഞ ജിഹാദിയെപ്പോലും സംരക്ഷിച്ചവരാണിവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2025, 11:18 am IST
in Editorial, Vicharam

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചതിന് രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി ഇന്ദിരാഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണ്. കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍ തങ്ങള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് കര്‍ഷകരുടെ പ്രതികരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിനാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രേവതി പൊഗഡാഡന്ദയേയും സഹപ്രവര്‍ത്തക തന്‍വി യാദവിനെയും അറസ്റ്റ് ചെയ്തത്. ഇവര്‍ താമസിക്കുന്ന വീട് വളഞ്ഞ പോലീസ് പുലര്‍ച്ചയോടെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കര്‍ഷകരുടെ പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടെന്നു പറഞ്ഞ് ഒരു കോണ്‍ഗ്രസുകാരന്‍ നല്‍കിയ പരാതിയുടെ പേരിലാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ കഴുത്തില്‍ കത്തിവയ്‌ക്കുന്ന നടപടിയുണ്ടായത്. മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കുകയും, കര്‍ഷക പ്രതികരണങ്ങളുടെ വീഡിയോ പ്രസിദ്ധീകരിച്ച പള്‍സ് ടിവി എന്ന യൂട്യൂബ് ചാനല്‍ ഓഫീസ് അടച്ചുപൂട്ടി മുദ്രവയ്‌ക്കുകയും ചെയ്തു. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത രീതിഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും, രേവന്ത് റെഡ്ഡി തനി സ്വേച്ഛാധിപതിയെപ്പോലെയാണെന്നും പ്രതിപക്ഷമായ ബിജെപി വിമര്‍ശിക്കുകയുണ്ടായി. സംഭവത്തെ ചന്ദ്രശേഖരറാവുവിന്റെ ടിആര്‍എസും വിമര്‍ശിച്ചിട്ടുണ്ട്.

അധികാരത്തിലേറിയതോടെ തികഞ്ഞ ഏകാധിപതിയെപ്പോലെയാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറുന്നത്. തന്നെ ആരും എതിര്‍ക്കാനോ വിമര്‍ശിക്കാനോ പാടില്ലെന്ന നയമാണ് ഈ ഭരണാധികാരി സ്വീകരിക്കുന്നത്. ഭരണഘടനയും നിയമങ്ങളുമൊന്നും നോക്കാതെ പെരുമാറുകയും, തന്നെ മുഖ്യമന്ത്രിയാക്കിയ സോണിയാ കുടുംബത്തെ മാത്രമേ അനുസരിക്കുകയുള്ളൂഎന്നതുമാണ് ഈ മുഖ്യമന്ത്രിയുടെ നയം. സോണിയാ കുടുംബത്തെ പ്രീണിപ്പിക്കാന്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുകയെന്നതും രേവന്ത് റെഡ്ഡിയുടെ രീതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാക്ക സമുദായക്കാരനല്ലെന്ന് അടുത്തിടെ പ്രസ്താവിച്ചത് ഇതിലൊന്നാണ്. ഒരു ഷോമാനെപ്പോലെ പെരുമാറുന്ന രേവന്ത് റെഡ്ഡിയുടെ ഭരണം ജനവിരുദ്ധമാണെന്ന് ഇതിനോടകം തെളിഞ്ഞതാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതില്‍ ഈ ഭരണാധികാരി അസ്വസ്ഥനുമാണ്. വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ മാധ്യമപ്രവര്‍ത്തകരെ വരുതിയിലാക്കുന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്. ഇതുതന്നെയാണ് അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതും. ജനങ്ങള്‍ക്കുമേല്‍ ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ മാധ്യമങ്ങളുടെ നാവരിയുകയാണ് ഇന്ദിരാഗാന്ധിയും ചെയ്തത്. നിരവധി മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും മാധ്യമപ്രവര്‍ത്തകരെ ജയിലിലാക്കുകയും ചെയ്തിരുന്നു.

വനിതാ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ മാധ്യമരംഗത്തുനിന്ന് വലിയ പ്രതിഷേധമൊന്നും ഉയര്‍ന്നില്ല. ഒരു വാര്‍ത്ത കൊടുത്ത് സംഭവം അവസാനിപ്പിച്ച മട്ടാണ് പല മാധ്യമങ്ങളും. പത്രപ്രവര്‍ത്തക യൂണിയനും മിണ്ടാട്ടമില്ല. മാധമപ്രവര്‍ത്തകന്റെ മുഖം മൂടിയണിഞ്ഞ ജിഹാദിയെപ്പോലും സംരക്ഷിച്ചവരാണിവര്‍. ബിജെപി ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്താണ് ഇങ്ങനെയൊരു സംഭവം നടന്നതെങ്കില്‍ ഇതായിരിക്കില്ല അവസ്ഥ. പ്രസ്താവനകളും പ്രതിഷേധമാര്‍ച്ചുകളുമൊക്കെ അരങ്ങുതകര്‍ക്കുമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഈ പാര്‍ട്ടിയുടെ സര്‍ക്കാരുകള്‍ക്കും മാധ്യമപ്രവര്‍ത്തകരോട് അതിക്രമം കാണിക്കാനുള്ള അവകാശമുണ്ടെന്ന മട്ടിലാണ് മാധ്യമരംഗം നിശബ്ദത പാലിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുലും മറ്റും പലതവണ മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ചിട്ടുണ്ട്. അതൊക്കെ സ്വാഭാവികമായിക്കണ്ട് അവഗണിക്കുകയാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ പൊതുവെ ചെയ്യാറുള്ളത്. അതേസമയം, വിദേശഫണ്ടുകള്‍ കൈപ്പറ്റി രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും, സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മാധ്യമരംഗത്തുള്ളവര്‍ക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ നിയമനടപടികളെടുക്കുമ്പോഴുള്ള സ്ഥിതി ഇതല്ല. സിദ്ദിഖ് കാപ്പനും പ്രബീര്‍ പുര്‍വകായ്സ്‌കയും മറ്റും അറസ്റ്റിലായപ്പോള്‍ എന്തായിരുന്നു കോലാഹലം. ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെടണം. മാധ്യമധര്‍മം നിര്‍വഹിച്ചതിന് തെലങ്കാനയില്‍ അറസ്റ്റിലായ വനിതാ മാധ്യമപ്രവര്‍ത്തകരോട് ഐക്യം പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്വം മാധ്യമസ്വാന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കുണ്ട്. അവരെ എത്രയും വേഗം മോചിപ്പിക്കണം.

Tags: telenganarevanth reddyMedia huntCongress regime
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

India

മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ്; പ്രഖ്യാപനവുമായി തെലങ്കാന സര്‍ക്കാര്‍, ഒരു മണിക്കൂർ മുമ്പ് ഓഫീസ് വിടാം

India

മോദി മന്ത്രിസഭയുടെ വലിയ തീരുമാനം… മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾക്ക് 11,000 കോടി രൂപയുടെ ‘ഗതിശക്തി’ ലഭിക്കും

India

കോൺഗ്രസ് മുസ്ലീം വോട്ട് ബാങ്കിനായി മത്സരിക്കുന്നു ; തെലങ്കാനയിൽ സനാതന ധർമ്മത്തിനെതിരായ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും നിതിൻ നബിൻ

India

പതിനൊന്ന് മോസ്റ്റ് വാണ്ടഡ് നക്സലൈറ്റുകളുടെ ഹിറ്റ് ലിസ്റ്റ് പുറത്തിറക്കി : ഇനി സുരക്ഷ സേനയുടെ ലക്ഷ്യം ഈ ഇടത് ഭീകരരുടെ അന്ത്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.