India

മുസ്ലീം നമസ്കാരത്തിന് വേണ്ടി ഹോളി ഒരു മിനിറ്റ് പോലും നിർത്തില്ല , ഐക്യത്തിന്റെ ഉത്തരവാദിത്തം ഹിന്ദുക്കളുടേത് മാത്രമല്ല ; ദർഭംഗ മേയർക്കെതിരെ ബിജെപി

ദർഭംഗ മേയർ ‘ഗസ്വാ-ഇ-ഹിന്ദ്’ (കാഫിറുകളെ കൊല്ലാനുള്ള യുദ്ധം) തീവ്രവാദ മനോഭാവവുമുള്ള ഒരു സ്ത്രീയാണ്. ഹോളി വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന ഒരു പ്രധാന ഹിന്ദു ഉത്സവമാണ്. മുസ്ലീം സഹോദരങ്ങൾ നമസ്‌കരിക്കാൻ പോയാൽ ആരാണ് എതിർക്കുകയെന്നും ആരും അവരെ വിലക്കിയിട്ടില്ലെന്നും ബിജെപി

Published by

പട്ന : ബിഹാറിലെ ദർഭംഗയിൽ മുസ്ലീങ്ങളുടെ നമസ്കാരത്തിനായി ഹോളി ദിവസമായ ഇന്ന് രണ്ട് മണിക്കൂർ ആഘോഷങ്ങൾ പാടില്ലെന്ന് വിവാദ പ്രസ്താവന ഇറക്കിയ മേയർ അഞ്ജും ആരയുടെ ആഹ്വാനത്തിന് കനത്ത പ്രതിഷേധം രേഖപ്പെടുത്തി ബിഹാർ ബിജെപി എംഎൽഎ ഹരിഭൂഷൺ താക്കൂർ. ദർഭംഗ മേയർ ‘ഗസ്വാ-ഇ-ഹിന്ദ്’ (കാഫിറുകളെ കൊല്ലാനുള്ള യുദ്ധം) തീവ്രവാദ മനോഭാവവുമുള്ള ഒരു സ്ത്രീയാണെന്ന് അദ്ദേഹം തുറന്നടിച്ചു.

മേയർ വരുന്ന കുടുംബത്തിന് വളരെ നീണ്ട ചരിത്രമുണ്ട്. എല്ലായിടത്തും ഹോളി ആഘോഷിക്കും. അത് ഇഷ്ടപ്പെടാത്തവർ അതിൽ പങ്കെടുക്കേണ്ട. രാഷ്‌ട്രീയ ജനതാദൾ, കോൺഗ്രസ്, കമ്മ്യൂണിസ്റ്റുകൾ എന്നിവർ എവിടെയാണ്. അവർ എന്തിനാണ് നിശബ്ദത പാലിക്കുന്നത്. അവർ തീ കത്തിക്കാൻ ശ്രമിക്കുന്നു, പക്ഷേ അത് കത്തുന്നില്ല. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. ഹോളി ഒരു മിനിറ്റ് പോലും നിർത്തില്ല. ഹോളി വലിയ ആവേശത്തോടെ ആഘോഷിക്കുമെന്നും ഹരിഭൂഷൺ താക്കൂർ തറപ്പിച്ചു പറഞ്ഞു.

അതേ സമയം ഐക്യത്തിന് വേണ്ടി ഹിന്ദുക്കൾ മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് എന്തടിസ്ഥാനത്തിലാണെന്ന് ബിജെപിയുടെ ബിഹാർ വക്താവ് കുന്തൽ കൃഷ്ണ ചോദിച്ചു. ഹോളി വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന ഒരു പ്രധാന ഹിന്ദു ഉത്സവമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സമയത്തും ഐക്യത്തിന്റെ ഉത്തരവാദിത്തം ഹിന്ദുക്കൾ മാത്രം ഏറ്റെടുക്കേണ്ടത് എന്തുകൊണ്ടാണെന്ന് ചോദിച്ച അദ്ദേഹം മുസ്ലീങ്ങൾക്കും ആ ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞു. ഈ അവസരത്തിൽ അവർ മുൻകൈയെടുത്ത് ഐക്യത്തിന്റെ മാതൃക കാണിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഭർഭംഗ മേയറുടെ പ്രസ്താവന പ്രകോപനപരമാണെന്ന് സംസ്ഥാന മന്ത്രി നിതിൻ നവീൻ പറഞ്ഞു. മേയറുടെ പ്രസ്താവന പ്രകോപനപരമായതിനാൽ സർക്കാർ അത് ശ്രദ്ധിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. മുസ്ലീം സഹോദരങ്ങൾ നമസ്‌കരിക്കാൻ പോയാൽ ആരാണ് എതിർക്കുകയെന്നും ആരും അവരെ വിലക്കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by