പട്‌ന : ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെച്ചൊല്ലി ബിഹാറിലെ രാഷ്‌ട്രീയ അന്തരീക്ഷം ചൂടുപിടിച്ചു. ബിജെപി എംഎൽഎ ഹരിഭൂഷൺ താക്കൂർ ബച്ചൗൾ അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബിഹാർ ഒരു ഹിന്ദു സംസ്ഥാനമാണെന്നും ഇന്ത്യ അടിസ്ഥാനപരമായി ഒരു ഹിന്ദുരാഷ്‌ട്രമാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 1947-ൽ രാജ്യവിഭജനം മതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ബച്ചൗൾ ചൂണ്ടിക്കാട്ടി. മുസ്ലീങ്ങൾക്ക് പാകിസ്ഥാൻ ലഭിച്ചു , ഹിന്ദുക്കൾക്ക് ഹിന്ദുസ്ഥാൻ ലഭിച്ചു എന്നത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ബാബാ ബാഗേശ്വർ ബിഹാറിൽ ഒരു പദയാത്ര സംഘടിപ്പിച്ചാൽ ബിജെപി അദ്ദേഹത്തെ പൂർണ്ണമായി പിന്തുണയ്‌ക്കുമെന്ന് എംഎൽഎ ബച്ചൗൾ പറഞ്ഞു. സനാതന ധർമ്മം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഏതൊരു സംരംഭത്തിനും ബിജെപി പിന്തുണ നൽകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള നിയമം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
അതേ സമയം ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ബാബാ ബാഗേശ്വറിൽ നിന്നും ഹിന്ദു നേതാക്കളിൽ നിന്നുമുള്ള പ്രസ്താവനകൾ ബിഹാറിലെ രാഷ്‌ട്രീയ അന്തരീക്ഷത്തെ ഇളക്കിമറിച്ചിട്ടുണ്ട്. അടുത്തിടെ ആർജെഡി നേതാവ് റാബ്രി ദേവി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് ഇതിന് ഉദാഹരണമാണ്. ധൈര്യമുണ്ടെങ്കിൽ ബിഹാറിൽ നിന്നും മുഴുവൻ രാജ്യത്തുനിന്നും മുസ്ലീങ്ങളെ പുറത്താക്കണമെന്നാണ് അവർ പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: