ന്യൂദല്‍ഹി: ഇന്ത്യയുടെ അടിസ്ഥാനസൗകര്യമേഖലയില്‍ ഉപയോഗിക്കുന്ന എട്ട് അടിസ്ഥാന ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ജനുവരിയില്‍ അഞ്ച് ശതമാനം കുതിപ്പ്. 2024 ഡിസംബറിനെ അപേക്ഷിച്ചാണ് 5 ശതമാനം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ്ഘടനയ്‌ക്ക് പ്രതീക്ഷ പകരുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ടിരിക്കുന്ന കണക്ക്. ലോകത്തിലെ അതിജീവനസ്വഭാവമുള്ളതും ഏറ്റവും വേഗത്തില്‍ വളരുന്നതുമായ സമ്പദ്ഘടന ഇന്ത്യയുടേത് തന്നെയാണെന്ന് ഈയിടെ ലോകബാങ്ക് പ്രസ്താവിച്ചതിന് പിന്നാലെയാണ് പ്രതീക്ഷ പകരുന്ന 2025 ജനുവരിയിലെ വ്യവസായികോല്‍പാദന സൂചിക പുറത്തുവന്നിരിക്കുന്നത്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ (എംഒ എസ് പിഐ) മന്ത്രാലയം പുറപ്പെടുവിച്ച കണക്കിലാണ് ഈ സൂചന. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എന്‍എസ് ഒ) പുറപ്പെടുവിച്ച കണക്ക് പ്രകാരം 2025 ജനുവരിയില്‍ ഇന്ത്യയുടെ അടിസ്ഥാനസൗകര്യമേഖലയില്‍ ഉപയോഗിക്കുന്ന എട്ട് അടിസ്ഥാന ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ 5.5 ശതമാനം കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് 2024 ജനുവരിയില്‍ ഇത് 3.5 ശതമാനം മാത്രമായിരുന്നു.
കൽക്കരി, അസംസ്കൃത എണ്ണ, സ്റ്റീൽ, സിമൻ്റ്, വൈദ്യുതി, വളം, റിഫൈനറി ഉൽപന്നങ്ങൾ, പ്രകൃതിവാതകം എന്നിവ ഉൾപ്പെടുന്നതാണ് ഈ എട്ട് അടിസ്ഥാന ഉല്‍പന്നങ്ങള്‍. ഇതില്‍ ഖനന രംഗത്ത് ജനുവരിയില് 4.4 ശതമാനം കുതിപ്പുണ്ടായിട്ടുണ്ട്. ഊര്‍ജ്ജ രംഗത്ത് 2.4 ശതമാനം വളര്‍ച്ച ഉണ്ടായിട്ടുണ്ട്.
ക്യാപിറ്റല്‍ ഗുഡ്സ് രംഗത്ത് 7.8 ശതമാനം കുതിപ്പുണ്ടായി. ഉപഭോക്തൃ ഉല്‍പന്നരംഗത്തെ വളര്‍ച്ച 7.2 ശതമാനമാണ്. അതേ സമയം നോണ്‍-ഡ്യുറബിള്‍ ഉപഭോക്തൃ ഉല്‍പന്നരംഗത്ത് മാത്രം 0.2 ശതമാനം കുറവുണ്ടായിട്ടുണ്ട്. അടിസ്ഥാനസൗകര്യം, നിര്‍മ്മാണം എന്നീ രംഗത്തെ ഉല്‍പന്നങ്ങളുടെ മേഖലയില്‍ 7 ശതമാനം വളര്‍ച്ച ഉണ്ടായി.
രാജ്യത്തെ വ്യാവസായിക ഉൽപ്പാദന സൂചികയിൽ (ഐഐപി) ഈ എട്ട് പ്രധാന മേഖലകൾ 40.27 ശതമാനം സംഭാവന ചെയ്യുന്നുണ്ട് . രാജ്യത്തിന്റെ വ്യവസായിക രംഗത്തെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സൂചനയാണ് വ്യവസായിക ഉല്‍പാദന സൂചിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: