സംഭാൽ : 46 വർഷങ്ങൾക്ക് ശേഷം സാംഭാലിലെ കാർത്തികേയ മഹാദേവ ക്ഷേത്രത്തിൽ ഹോളി ആഘോഷിച്ചു. 1978-ലെ ഹിന്ദു വിരുദ്ധ കലാപത്തെത്തുടർന്ന് അടച്ചിട്ട ക്ഷേത്രം കഴിഞ്ഞ ഡിസംബറിലാണ് വീണ്ടും തുറന്നത്. കനത്ത സുരക്ഷയിലായിരുന്നു ഹോളി ആഘോഷം.ഷാഹി ജുമാ മസ്ജിദിന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
“46 വർഷങ്ങൾക്ക് ശേഷം, കാർത്തികേയ മഹാദേവ ക്ഷേത്രത്തിൽ ഹോളി നടത്താനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചു. വിവിധ സാമൂഹിക സംഘടനകളിൽ നിന്നുള്ള ആളുകൾ ഇവിടെ ഒത്തുകൂടി, പൂക്കളും നിറങ്ങളും ഉപയോഗിച്ച് ഹോളി ആഘോഷിച്ചു,” വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ആനന്ദ് അഗർവാൾ പറഞ്ഞു.
സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) ശ്രീഷ് ചന്ദ്ര പറഞ്ഞു. 2024 നവംബർ 24-ന് നടന്ന വർഗീയ അക്രമത്തെത്തുടർന്ന് നാല് പേരുടെ മരണത്തിന് കാരണമായ സ്ഥലമാണിത്. പള്ളിയിൽ കോടതി ഉത്തരവിട്ട സർവേ നടത്തുന്നതിനിടെ ഒരു കൂട്ടം ആളുകൾ പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: