India

തമിഴ്നാട്ടിലെ സ്കൂളിൽ ഹിന്ദി പഠിച്ചയാളാണ് ടെക് ഭീമൻ സുന്ദർ പിച്ചെ ; ഡിഎംകെ നേതാക്കളുടെ മക്കളും മൂന്ന് ഭാഷകൾ പഠിക്കുന്നുണ്ട് : അണ്ണാമലൈ

Published by

ചെന്നൈ : ഡിഎംകെ സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തോടെയുള്ള എതിർപ്പിന് മറുപടിയുമായി ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മധുരയിൽ ജനിച്ച ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ ജീവിതമാണ് ഇതിന് ഉദാഹരണമായി അണ്ണാമലൈ ചൂണ്ടിക്കാട്ടിയത്.

സ്‌കൂളിൽ ഹിന്ദി പഠിച്ചതിനെക്കുറിച്ച് സംസാരിക്കുന്ന സുന്ദർ പിച്ചെയുടെ വീഡിയോയും സമൂഹമാദ്ധ്യമത്തിൽ അണ്ണമലൈ പങ്ക് വച്ചു . ടെക് ഭീമന് മൂന്ന് ഭാഷകൾ പഠിക്കാൻ കഴിയുമെങ്കിൽ, സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഈ അവസരം ലഭ്യമാകണമെന്നും അണ്ണാമലൈ പറഞ്ഞു.

‘ ഗൂഗിൾ സിഇഒ തിരു സുന്ദർ പിച്ചൈ തന്റെ സ്കൂളിൽ മൂന്ന് ഭാഷകൾ പഠിച്ചു, അതിൽ ഹിന്ദിയും ഉൾപ്പെടുന്നു, നിങ്ങളുടെ അവകാശവാദത്തിന് വിരുദ്ധമാണിത്,‘ തമിഴ്‌നാട് മന്ത്രി പി.ടി.ആർ. ത്യാഗരാജനെ ടാഗ് ചെയ്തുകൊണ്ട് അണ്ണാമലൈ ട്വീറ്റ് ചെയ്തു.

മാത്രമല്ല ത്യാഗരാജനും ഡി.എം.കെ. നേതാക്കളും തങ്ങളുടെ മക്കളെ സ്കൂളുകളിൽ മൂന്ന് ഭാഷകൾ പഠിക്കാൻ അനുവദിക്കുകയും സർക്കാർ വിദ്യാർത്ഥികളെ രണ്ടെണ്ണം മാത്രം പഠിക്കാൻ നിർബന്ധിക്കുകയും ചെയ്തതിനെയും അണ്ണാമലൈ വിമർശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by