മാവേലിക്കര: കേന്ദ്രസര്‍ക്കാര്‍ പണം നല്കാനുള്ളതിനാലാണ് ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ കുടിശിക വന്നതെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്.
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവേലിക്കരയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശാ വര്‍ക്കര്‍മാരെ മനുഷ്യരായി കാണാന്‍ പോലും പിണറായി വിജയന് സര്‍ക്കാര്‍ തയാറായിട്ടില്ല. ഒരുമാസമായി സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്കു പോലും വിളിക്കാതെ ആക്ഷേപിക്കാനും അവഹേളിക്കാനുമാണ് സര്‍ക്കാര്‍ തയാറാകുന്നത്. ഇടതുപക്ഷത്തിന്റെ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്, അദ്ദേഹം പറഞ്ഞു. ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: