Kerala

ലഹരിക്കടത്തിലെ മുഖ്യപ്രതി ടാന്‍സാനിയന്‍ സ്വദേശി പ്രിന്‍സ് സാംസനെ പിടികൂടി

Published by

ബത്തേരി: രാസലഹരിക്കടത്തുമായി ബന്ധപ്പെട്ട പ്രധാനകണ്ണിയായ ടാന്‍സാനിയന്‍ സ്വദേശിയായ പ്രിന്‍സ് സാംസ നെ (25) ഡാന്‍സാഫ് ടീമും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടി.

ബെംഗളരൂവില്‍ നാല് ദിവസം താമസിച്ച് കൃത്യമായി നീക്കങ്ങളിലൂടെയാണ് പ്രിന്‍സ് സാംസനെ പിടികൂടിയത്. കഴിഞ്ഞമാസം 24ന് മുത്തങ്ങയില്‍ വച്ച് വാഹനപരിശോധനക്കിടെ എംഡിഎംഎയുമായി പിടികൂടിയ മലപ്പുറം സ്വദേശി ഷഫീഖിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. പിന്നീട് ഇയാള്‍ താമസിക്കുന്ന സ്ഥലം വളഞ്ഞ് പിടികൂടുകയായിരുന്നു.

ടാന്‍സാനിയന്‍ പൗരനായ പ്രിന്‍സ് സാംസന്‍ ഭാരതത്തിലേക്കെത്തിയത് വിദ്യാര്‍ത്ഥി വിസയിലാണ്. ബെംഗളൂരുവില്‍ സര്‍ക്കാര്‍ കോളജില്‍ ബിസിഎ വിദ്യാര്‍ത്ഥിയാണ് ഇയാള്‍. എന്നാല്‍ വല്ലപ്പോഴും മാത്രമാണ് ക്ലാസില്‍ പോയിരുന്നത്. ഭൂരപക്ഷം സെമസ്റ്റര്‍ പരീക്ഷകളിലും പരാജയപ്പെട്ട ഇയാളുടെ മുഖ്യതൊഴില്‍ ലഹരിവില്‍പ്പനതന്നെയാണെന്ന് പോലീസ് അന്വേഷണത്തില്‍ മനസിലായി. രണ്ട് മാസം കൊണ്ട് വ്യാജ അക്കൗണ്ടിലൂടെ അനധികൃതമായി ഇയാള്‍ നടത്തിയ 80 ലക്ഷം രൂപയുടെ ഇടപാടില്‍ നിന്ന് ഇതാണ് മനസിലാക്കുന്നതെന്നും പോലീസ് പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by