ബെംഗളൂരു: നടി രശ്മിക മന്ദനയെ പാഠം പഠിപ്പിക്കണമെന്ന കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭീഷണിക്ക് പിന്നാലെ നടിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്ത്. രശ്മിക മന്ദനയുടെ സമുദായമായ കോഡവ സമുദായത്തിലെ നേതാക്കളാണ് രശ്മിക മന്ദനയ്‌ക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്‌ക്ക് കത്തെഴുതിയിരിക്കുന്നത്.
അമിത് ഷായ്‌ക്കു പുറമെ കര്‍ണാടക ആഭ്യന്തര മന്ത്രിയ്‌ക്കും കോഡവ നാഷണൽ കൗൺസിലിന്റെ പ്രസിഡന്‍റ് എൻ.യു.നച്ചപ്പ കത്ത് എഴുതി.
ബെംഗളൂരുവില്‍ നടത്തിയ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ രശ്മിക മന്ദന വിസമ്മതിച്ചതിന്റെ പേരിലാണ് കര്‍ണാടക എംഎല്‍എ രവി കുമാർ ഗൗഡ “രശ്മികയെ ഒരു പാഠം പഠിപ്പിക്കണം”എന്ന ഭീഷണി മുഴക്കിയത്. അടുത്ത കാലത്തായി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് അനുകൂലമായ നിലപാട് രശ്മിക മന്ദന എടുത്തുവരുന്നത് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു. കര്‍ണ്ണാടക സ്വദേശിനിയാണ് രശ്മിക മന്ദന.
കന്നഡ ചിത്രമായ കിര്‍ക് പാര്‍ട്ടിയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ രശ്മിക. സ്വന്തം ഭാഷയെയും കന്നഡ സിനിമയെയും അവഗണിച്ചതിന്റെ പേരില്‍ അവരെ ഒരു അവർക്ക് ഒരു പാഠം പഠിപ്പിക്കണമെന്നാണ് എംഎല്‍എ പ്രസംഗിച്ചത്. പ്രത്യേക പ്രതിനിധി വഴി നടിയെ പല തവണ ക്ഷണിച്ചിട്ടും വന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
അതേ സമയം രശ്മികയ്‌ക്ക് വേണ്ടി കത്തെഴുതിയ കോഡവ നാഷണൽ കൗൺസില്‍ ഈ പ്രശ്നത്തെ ഗൗരവമായി എടുത്തിരിക്കുകയാണ്. രശ്മിക മന്ദാന കോഡവ സമുദായത്തിൽപ്പെട്ടയാളാണെന്നും അവർ തന്റെ അർപ്പണബോധവും കഴിവും ഉപയോഗിച്ച് ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ വിജയം കൈവരിച്ച നടിയാണെന്നും. അവര്‍ക്കെതിരെ ചിലര്‍ ഭീഷണിയുമായി വരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നുമാണ് കേന്ദ്ര സംസ്ഥാന ആഭ്യന്തരമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നത്.
“രശ്മിക ഒരു അസാധാരണ നടി മാത്രമല്ല, സ്വന്തം തീരുമാനങ്ങൾ എടുക്കാന്‍ അവകാശമുള്ള ഒരു വ്യക്തിയുമാണ്. മറ്റുള്ളവരുടെ പ്രതീക്ഷകളോ നിർദ്ദേശങ്ങളോ പാലിക്കാൻ ആരെയും നിർബന്ധിക്കാൻ പാടില്ല,” – കത്തിൽ പറയുന്നു.
ഏറ്റവുമൊടുവില്‍ സാംബാജി മഹാരാജിന്റെ ജീവിത കഥയെ ആസ്പദമാക്കി എടുത്ത ഛാവയില്‍ നായികാകഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. ഇത് വന്‍വിജയമായിരുന്നു. മഹാരാഷ്‌ട്രയിലും കോണ്‍ഗ്രസ് അനുഭാവികള്‍ രശ്മികയുടെ ഛാവ എന്ന സിനിമയിലെ അഭിനയത്തിനെതിരെ സൈബര്‍ ആക്രമണം വ്യാപകമായി നടത്തുന്നതും നടിയ്‌ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: