Kerala

കേരളത്തിൽ ലൗ ജിഹാദ് വർധിക്കുന്നു ; മീനച്ചിൽ താലൂക്കിൽ മാത്രം ലവ് ജിഹാദ് മൂലം 400 ഓളം പെൺകുട്ടികളെ നഷ്ടപ്പെട്ടു; പി സി ജോർജ്ജ്

Published by

തിരുവനന്തപുരം ; കേരളത്തിൽ ലൗ ജിഹാദ് വർധിക്കുന്നതായി പി സി ജോർജ്ജ് . മീനച്ചിൽ താലൂക്കിൽ മാത്രം ലവ് ജിഹാദ് മൂലം 400 ഓളം പെൺകുട്ടികളെ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘ ക്രിസ്ത്യാനികൾ 24 വയസ്സ് തികയുമ്പോഴേക്കും അവരുടെ പെൺമക്കളെ വിവാഹം കഴിപ്പിക്കണം . കേരളത്തിൽ ലൗ ജിഹാദ് വർധിക്കുകയാണ് . മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണം ‘ പി.സി. ജോർജ് പറഞ്ഞു.

‘മദ്യത്തെയും മയക്കുമരുന്നിനെയും കുറിച്ച് നമ്മൾ ചർച്ച ചെയ്യുകയാണ്. അത് മാത്രമാണോ കേരളത്തിന്റെ പ്രശ്നം? കേരളം മുഴുവൻ കത്തിക്കുന്നതിന് പര്യാപ്തമായ സ്ഫോടകവസ്തുക്കൾ ഈരാറ്റുപേട്ടയിലെ ഒരു കെട്ടിടത്തിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. അവർ എവിടേക്കാണ് കത്തിക്കാൻ പോകുന്നതെന്ന് എനിക്കറിയാം. കൂടുതൽ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. ഈ രാജ്യം എവിടേക്കാണ് പോകുന്നത്.‘ എന്നും പി സി ജോർജ് ചോദിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by