Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര മികവിനെ പടിയിറക്കാന്‍ തൊഴില്‍ വകുപ്പ്; ഈസ് ഓഫ് ഡൂയിങ്് ബിസിനസ്: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രപദ്ധതി അട്ടിമറിക്കുന്നു

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Mar 10, 2025, 10:44 am IST
in Kerala

പത്തനംതിട്ട : കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി ആരംഭിച്ച ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന സംരംഭകത്വ പ്രോത്സാഹന പദ്ധതിയുടെ ബലത്തില്‍ മികവ് നേടിയ കേരളം ഒടുവില്‍ പദ്ധതി അട്ടിമറിക്കാന്‍ തൊഴില്‍ വകുപ്പിന്റെ സഹായത്തോടെ ഗൂഢ ശ്രമം തുടങ്ങി. ലളിത വ്യവസ്ഥകളോടെ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് സുഗമമായി വിജയത്തിലെത്തിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചു വര്‍ഷം മുമ്പ് ഈസ് ഓഫ് ഡൂയിങ്് ബിസിനസ് പദ്ധതി ആരംഭിച്ചത്. സംരംഭകത്വത്തില്‍ കേവലം 15 -ാം സ്ഥാനത്തായിരുന്ന കേരളം കേന്ദ്ര പദ്ധതിയിലൂടെ നില മെച്ചപ്പെടുത്തിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ തലതിരിഞ്ഞ നയം മൂലം വീണ്ടും ദുരവസ്ഥയിലേക്ക് കൂപ്പുകുത്തുന്നത്.

അടുത്ത കാലത്ത് ഉണ്ടായ സംരംഭകത്വ വര്‍ദ്ധനവിന് പിന്നില്‍ തങ്ങളുടെ മികവാണെന്ന് വരുത്തി തീര്‍ക്കാനാണ് സംസ്ഥാന തൊഴില്‍ വകുപ്പും മുഖ്യമന്ത്രിയും ശ്രമിച്ചത്. കേന്ദ്രനയമാണ് ഇതിന് പിന്നിലെന്ന സത്യം മനപൂര്‍വം കേരളം മറച്ചു വയ്‌ക്കുകയായിരുന്നു. എന്നാല്‍ സംരഭകരായി മുന്നോട്ടു വന്നവര്‍ യാഥാര്‍ഥ്യം പരസ്യമാക്കിയതോടെ ഇടതു സര്‍ക്കാരിന്റെ പുറം പൂച്ച് പൊളിഞ്ഞു. അടുത്തിടെ നടന്ന നിക്ഷേപ ഉച്ചകോടിയിലൂടെ ഇത് ജനങ്ങളിലെത്തി. ഈ സാഹചര്യത്തിലാണ് കേന്ദ്ര മികവിനെ ഇകഴ്‌ത്തി കാട്ടാന്‍ തൊഴില്‍ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംരംഭകരെ ദ്രോഹിക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കിയത്.

തമിഴ്നാട്ടില്‍ 10 പേരില്‍ താഴെ തൊഴിലാളികളുള്ള ഒരു സ്ഥാപനത്തിലും പരിശോധനയില്ല. അതിനാല്‍ പാലക്കാട് കഞ്ചിക്കോട്ടു നിന്നും വാളയാര്‍ കടന്ന് പ്രതിവര്‍ഷം അമ്പതില്‍ അധികം സ്ഥാപനങ്ങളാണ് കോയമ്പത്തൂരിലേക്ക് അഭയം തേടുന്നത്. ഈ നില തുടര്‍ന്നാല്‍ സംരംഭകത്വ പ്രോത്സാഹനത്തില്‍ കേരളം തമിഴ് നാടിനെയും കര്‍ണാടകത്തിനെയും പിന്തള്ളി പിന്നിലേക്ക് പോകുമെന്ന കാര്യം ഉറപ്പാണ്.

നിരന്തര പരിശോധനകളിലൂടെ ചെറുകിട സംരംഭകരെ കെട്ടുകെട്ടിക്കുക എന്നതാണ് തൊഴില്‍ വകുപ്പിന്റെ പുതിയ നയം. കേന്ദ്ര സര്‍ക്കാര്‍ 2019-ല്‍ പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിങ്് ബിസിനസ് നയങ്ങള്‍ക്ക് ഘടക വിരുദ്ധമാണിത്. മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥര്‍ ഫാക്ടറികള്‍ സന്ദര്‍ശിക്കാന്‍ പാടില്ല എന്നതാണ് പ്രധാന മാനദണ്ഡം. രേഖാ മൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമെ സന്ദര്‍ശനം പാടുള്ളു. അതിന് മുമ്പ് പരാതിയുടെ കോപ്പിയും സന്ദര്‍ശന തീയതിയും സമയവും കമ്പനി ഉടമയെ അറിയിച്ചിരിക്കണം. സന്ദര്‍ശനം വീഡിയോയില്‍ ചിത്രീകരിക്കാനുള്ള സംരംഭകന്റെ അവകാശം സംരക്ഷിക്കണം എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് സന്ദര്‍ശനം.

സംരംഭങ്ങളെ ഹൈ റിസ്‌ക്ക്, മീഡിയം റിസ്‌ക്ക്, ലോ റിസ്‌ക്ക് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. എന്നാല്‍ പൊട്ടിത്തെറി, തീ പിടുത്തം, വിഷ വാതക ചോര്‍ച്ച എന്നിവയ്‌ക്ക് സാധ്യതയുള്ള ഹൈ റിസ്‌ക്ക് സംരംഭങ്ങളെ പൂണ്ണമായി ഒഴിവാക്കി ലോ റിസ്‌ക്ക് സംരഭങ്ങളിലാണ് പരിശോധന ഏറെയും. തിരുവനന്തപുരം പാരിപ്പള്ളിയിലുള്ള ഇന്ത്യന്‍ ഓയില്‍ കോപ്പറേഷന്റെ സംഭരണശാല, തിരുവനന്തപുരം വിമാനത്താവളത്തിലെ എണ്ണ സംഭരണശാല, ചവറ ടൈറ്റാനിയത്തിലെ ക്ലോറില്‍ സംഭരണശാല എന്നിവിടങ്ങളില്‍ വാര്‍ഷിക പരിശോധന അനുവദിച്ചിട്ടുണ്ടെങ്കിലും അധികൃതര്‍ക്ക് താത്പര്യം ചെറുകിട സ്ഥാപനങ്ങളോടാണ്. 60-ല്‍ പരം ഹൈ റിസ്‌ക്ക് സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെങ്കിലും 2024-ല്‍ വെറും അഞ്ച് സ്ഥാപനങ്ങളില്‍ മാത്രമാണ് പരിശോധന നടന്നിട്ടുള്ളതെന്ന് തൊഴില്‍ വകുപ്പിന്റെ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. ഇതുമൂലം കേരളത്തില്‍ നിന്നും പ്രതിവര്‍ഷം 500-ല്‍ പരം ചെറുകിട സ്ഥാപനങ്ങളാണ് ലൈസന്‍സ് റദ്ദാക്കി തമിഴ്നാട്ടിലേക്ക് പോകുന്നത്.

Tags: Labor DepartmentCentral Government SchemesKerala State government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎജി റിപ്പോര്‍ട്ട്; തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ഗുരുതര വീഴ്ച

Kerala

കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജനം കേന്ദ്ര പദ്ധതികളിലൂടെ; സംസ്ഥാന സർക്കാർ കാര്യങ്ങൾ വൈകിപ്പിച്ചു: രാജീവ് ചന്ദ്രശേഖർ

സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് മന്ത്രി സജി ചെറിയാന്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമര്‍പ്പിച്ചപ്പോള്‍
Kerala

സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് അമ്മയ്‌ക്ക് സമര്‍പ്പിച്ചു

Kerala

ലൗ ജിഹാദ്: എന്‍ഐഎ അന്വേഷണ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ – ജോര്‍ജ് കുര്യന്‍

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഒരുക്കിയ സ്റ്റാളില്‍ അനന്തപുരി 5000 എന്ന കൃഷി സംരംഭക യജ്ഞത്തില്‍ നിന്ന്‌
Kerala

അനന്തപുരി 5000; കേന്ദ്ര പദ്ധതികള്‍ കര്‍ഷകരില്‍ നേരിട്ട് എത്തിക്കുന്ന വിപ്ലവം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.