കൊല്ലം: സിപിഎം സംസ്ഥാനസമിതിയില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ പരസ്യവിമര്‍ശനവുമായി എ. പത്മകുമാര്‍. സിപിഎമ്മില്‍ പ്രവര്‍ത്തിക്കാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നുവെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിമര്‍ശനമുയര്‍ത്തി. ‘ചതി, വഞ്ചന, അവഹേളനം…52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം….’- അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിരാശനായി മുഖത്ത് കൈവെച്ചിരിക്കുന്ന ഒരു ചിത്രവും അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
മന്ത്രി വീണ ജോര്‍ജ്ജിനെതിരെയും പത്മകുമാര്‍ പരോക്ഷമായി വിമര്‍ശനം ഉയര്‍ത്തി. ഒരാള്‍ക്ക് പാര്‍ലമെന്‍ററി പ്രവര്‍ത്തനം മാത്രം കണക്കിലെടുത്ത് സ്ഥാനക്കയറ്റം നല്‍കാന്‍ പാടില്ലെന്നായിരുന്നു പത്തനം തിട്ട ജില്ലയെ പ്രതിനിധീകരിക്കുന്ന പത്മകുമാര്‍ വിമര്‍ശിച്ചത്. നിലവില്‍ പാര്‍ട്ടിയുടെ വിവിധ വേദികളില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയമില്ലാത്ത, വീണാ ജോര്‍ജ്ജിനാണ് ഇത്തരത്തില്‍ സംസ്ഥാനസമിതിയില്‍ ക്ഷണിതാവായി സ്ഥാനം നല്‍കിയിരിക്കുന്നത്.
25ാം വയസ്സില്‍ ഏരിയ സെക്രട്ടറി ആയ ആളാണ് ഞാന്‍. 30ാം വയസ്സില്‍ എംഎല്‍എ ആയി. എനിക്ക് കഴിവില്ലാത്തതുകൊണ്ടായിരിക്കാം ഒഴിവാക്കിയത്. പാര്‍ട്ടിയെ ഉപദ്രവിക്കാന്‍ താനില്ലെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: