വഡോദര ; വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തോടനുബന്ധിച്ച് സൂറത്തിൽ നടന്ന റോഡ് ഷോ ശ്രദ്ധേയമായി. മോദിയെ ഒരു നോക്ക് കാണാൻ ആവേശഭരിതരായ ആയിരക്കണക്കിന് അനുയായികൾ തെരുവുകളിൽ നിറഞ്ഞുനിന്നു. മോദിയുടെ വാഹനവ്യൂഹം നഗരത്തിലൂടെ നീങ്ങുമ്പോൾ ബിജെപി പതാകകൾ വീശി, മുദ്രാവാക്യങ്ങൾ മുഴക്കി, പുഷ്പവൃഷ്ടി നടത്തിയാണ് ആളുകൾ സന്തോഷം പ്രകടിപ്പിച്ചത് .
അതേസമയം ഗുജറാത്തിൽ നിന്നുള്ള മറ്റൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . പ്രധാനമന്ത്രിയും, അമ്മ ഹീരാബെന്നും ഒരുമിച്ചുള്ള ചിത്രവുമായി ഒരു യുവാവ് മോദിയെ കാണാൻ കാത്തിരിക്കുന്നതും, തുടർന്നുള്ള വൈകാരിക നിമിഷങ്ങളുമാണ് ശ്രദ്ധ നേടുന്നത് . യുവാവ് ചിത്രം ഉയർത്തിപിടിക്കുന്നതും, മോദി ചിത്രം സ്വീകരിക്കുമ്പോൾ കണ്ണീരോടെ നിൽക്കുന്നതും , വിതുമ്പുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രധാനമന്ത്രി ചിത്രത്തിൽ കൈയ്യൊപ്പ് ചേർക്കുമ്പോൾ യുവാവ് കരയുകയാണ്.
ഏറെ കമന്റുകളാണ് ഈ വീഡിയോയ്‌ക്ക് വരുന്നത് . “ഇത് ശരിക്കും മനോഹരമായ ഒരു നിമിഷമാണ്.” “ഇത് ഹൃദയസ്പർശിയാണ്” എന്നിങ്ങനെയാണ് പല കമന്റുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: