ചെന്നൈ: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് മാലിദ്വീപിലേക്കുള്ള ഒരു കപ്പലില്‍ നിന്ന് 33 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് മാലിയിലേക്ക് പോകുന്ന ഒരു ടഗ് ബോട്ടില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് ഡിആര്‍ഐ വിവരം നല്‍കുകയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ മാന്നാര്‍ ഉള്‍ക്കടലിന് തെക്ക് ഭാഗത്ത് തടയുകയുമായിരുന്നു. കപ്പലും 9 ജീവനക്കാരെയും ഡിആര്‍ഐക്ക് കൈമാറി. പിടിച്ചെടുത്തത് ഏകദേശം 30 കിലോഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയില്‍ ആണെന്ന് സ്ഥിരീകരിച്ചു. ഏകദേശം 33 കോടി രൂപ അന്താരാഷ്‌ട്ര വിപണിയില്‍ വിലമതിക്കും. ലഹരി കടത്തില്‍ തുറമുഖ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നതടക്കമുളള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: