ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് ബിഎംഎസ് ദേശീയ നിര്‍വാഹകസമിതി അംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്കുന്നു
തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബിഎംഎസ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കി.
സ്‌കീം വര്‍ക്കര്‍ വിഭാഗത്തില്‍ വരുന്ന ആശാ, അങ്കണവാടി, മിഡ്‌ഡേ മീല്‍സ് തുടങ്ങിയ കാറ്റഗറിയില്‍ പണിയെടുക്കുന്നവരെ തുല്യജോലിക്ക് തുല്യവേതനമെന്ന തത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കണമെന്ന് നിവേദനത്തില്‍ പറയുന്നു. ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് അടക്കം നിവേദനം നല്‍കുകയും വിശദമായ ചര്‍ച്ച നടത്തിയിട്ടുള്ളതുമാണ്. ഗോഹട്ടിയില്‍ ഫെബ്രുവരി 9, 10, 11 തീയതികളില്‍ നടന്ന ബിഎംഎസ് അഖിലേന്ത്യാ ഭാരവാഹി യോഗത്തില്‍ ഇതേ ആവശ്യം ഉന്നയിച്ച് പ്രമേയവും പാസാക്കിയിരുന്നു. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ബിഎംഎസ് നേതൃത്വം ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.
ബിഎംഎസ് ദേശീയ നിര്‍വാഹകസമിതി അംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ടി.ഐ. അജയന്‍ എന്നിവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക