മുംബൈ: മീ റ്റു കാമ്പയിന്‌റെ ഭാഗമായി നടി തനുശ്രീ ദത്ത നടന്‍ നാനാ പടേക്കറിനെതിരെ നല്‍കിയ പീഡന പരാതി അന്‌ധേരി കോടതി തീര്‍പ്പാക്കി. പരാതി നല്‍കാന്‍ പത്ത് വര്‍ഷത്തിലേറെയായി കാലതാമസം നേരിട്ടതു ചൂണ്ടിക്കാട്ടിയാണിത്.
2008-ല്‍ ഒരു സിനിമാ ഷൂട്ടിംഗിനിടെ പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു നടിയുടെ ആരോപണം ഇടക്കാലത്ത് തുടക്കമിട്ട മീ റ്റു കാമ്പയിന്‌റെ തുടര്‍ച്ചയായിട്ടായിരുന്നു പരാതി നല്‍കിയത്. പടേക്കര്‍, നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, മറ്റ് രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. 2008-ല്‍ നടന്ന ഒരു സംഭവത്തിന് 2018-ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 , 509 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ നടപടിക്രമ നിയമപ്രകാരം രണ്ട് വകുപ്പുകള്‍ക്കും മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ട്. എന്നാല്‍ ആരോപിക്കപ്പെട്ട സംഭവം നടന്ന് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ വൈകിയതിന് വിശദീകരണമോ കാരണമോ നല്‍കിയിട്ടില്ലെന്ന് കോടതി പറഞ്ഞു.
എഫ്ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്ന രണ്ട് സംഭവങ്ങളില്‍ , ‘ആദ്യത്തെ സംഭവം തെറ്റാണെന്ന് പറയാന്‍ കഴിയില്ല, അത് സത്യമാണെന്ന് പറയാനും കഴിയില്ല’ എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക