പാലക്കാട്: ലഘു ഉദ്യോഗ് ഭാരതി സംഘടിപ്പിക്കുന്ന ലുബെക്സ് എക്സ്പോ 2025 അഖിലേന്ത്യ വ്യവസായ പ്രദര്‍ശനത്തിന്റെ ലോഗോ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രകാശനം ചെയ്തു.
മെയ് എട്ട് മുതല്‍ 11 വരെ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് എക്സ്പോ നടക്കുക. 200ല്‍ അധികം സ്റ്റാളുകളിലായി സൂക്ഷ്മ ചെറുകിട വ്യവസായ സ്ഥാപനങ്ങളും പ്രമുഖ പൊതുമേഖല വ്യവസായ സ്ഥാപനങ്ങളും പങ്കെടുക്കും. തൃശൂരില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ ലഘു ഉദ്യോഗ് ഭാരതി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. വിനോദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. രാജേഷ്, സംസ്ഥാന ട്രഷറര്‍ ജയന്, സംസ്ഥാന രക്ഷാധികാരി എസ്.എസ്. മേനോന്, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എ.ജി. ബാബു, പാലക്കാട് ജില്ലാ പ്രസിഡന്റ് മോഹനരാജ്, ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ്ബാബു, തൃശൂര്‍ ജില്ലാ പ്രസി. ഡോ. വേണുഗോപാല്‍, അജയകുമാര്‍, സൂരജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: