ആലപ്പുഴ: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഒരു വിഭാഗം സിപിഎമ്മുകാരും, യുവജനസംഘടനാ പ്രവര്‍ത്തകരും ലഹരി മാഫിയയിലെ കണ്ണികള്‍. എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ്.ജെ ആണ് സൗത്ത് പോലീസിന്റെ പിടിയില്‍ ആയത്. എസ്എഫ്ഐ മുന്‍ ഏരിയ കമ്മിറ്റി അംഗം ആയിരുന്നു വിഘ്നേഷ്. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്നാണ് പിടിയിലായത്. വിഘ്നേഷനില്‍ നിന്ന് 0.24 ഗ്രാം എംഡിഎംഎ യും രണ്ട് സിറിഞ്ചുകളും കണ്ടെത്തി. വിഘ്നേഷിന് ഉപയോഗവും വില്‍പ്പനയും ഉണ്ടെന്ന് പോലീസ് അറിയിച്ചു. ഹരിപ്പാട് നിന്ന് എംഡിഎംഎയുമായി പിടികൂടിയയാളില്‍ നിന്നുമാണ് വിവരം ലഭിച്ചത്.
എംഡിഎംഎ വിഘ്നേഷ് ആണ് നല്‍കിയതെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കേരളാ യൂണിവേഴ്സിറ്റി മുന്‍ യൂണിയന് കൗണ്സറുമാണ് ഇയാള്‍. ആലപ്പുഴയില്‍ സിപിഎമ്മിലെയും ഡിവൈഎഫ്ഐയുടെയും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ലഹരി മാഫിയയിലെ കണ്ണികളാണെന്ന് നേരത്തെ തന്നെ വിവരമുണ്ട്. നിരോധിത ലഹരി ഉത്പന്നങ്ങള്‍ കടത്തിയതിനും വില്‍പ്പന നടത്തിയതിനും ഏക്സൈസും പോലീസും നേരത്തെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
ലഹരിക്കടത്തിന് വാഹനം നല്‍കിയതിന് പാര്‍ട്ടയില്‍ നിന്ന് പുറത്താക്കപ്പെട്ട ഏരിയ കമ്മറ്റിയംഗമായ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണ്. മുന്‍ എസ്എഫ്ഐ നേതാവില്‍ നിന്ന് മാരകമായ എംഡിഎംഎ പിടികൂടിയ സാഹചര്യത്തില്‍ ഇയാളുമായി ബന്ധമുള്ള മറ്റ് എസ്എഫ്ഐക്കാരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യം ഉയരുന്നു.
ഇഎംഎസ് സ്റ്റേഡിയം ലഹരിമാഫിയകളുടെ താവളമാണെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടി അംഗങ്ങളാരും മദ്യപിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞതിന്റെ അടുത്ത ദിവസമാണ് ബ്രാഞ്ച് സെക്രട്ടറി മയുക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്.
എന്നാല്‍ സംഭവം രഹസ്യമാക്കി വെക്കുകയായിരുന്നു പോലീസ്. സാധാരണ പെറ്റിക്കേസുകളില്‍ വരെ പത്രക്കുറിപ്പിറക്കുന്ന പോലീസ് അധികൃതര്‍ ഇക്കാര്യം പുറത്തുവിടാന്‍ മടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: