കൊല്ലം: കേരളത്തിലെ വനങ്ങളില്‍ ആനകള്‍ ചരിയുന്നതല്ല, കൊല്ലപ്പെടുന്നതാണെന്ന് വനംവകുപ്പിന്റെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിടരുതെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശമുണ്ട്. ഈയിടെ ചരിഞ്ഞ നാലു കാട്ടാനകളുടെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അതിരപ്പിള്ളിയില്‍ നിന്നു പിടികൂടിയ ആനയുടെ മസ്തകത്തില്‍ മുറിവുണ്ടാകാന്‍ കാരണം മൂര്‍ച്ചയുള്ള ആയുധമാണെന്നു ബോധ്യമായി. ആനത്താരകളില്‍ പന്നിപ്പടക്കവും, ആണികളുറപ്പിച്ച പലകകളും നിരത്തുന്നതായും വനഭൂമിയില്‍ കുഴികള്‍ നിര്‍മിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ വ്യാപകമായി വനങ്ങള്‍ കൈയേറുന്നുണ്ട്. ഈ കൈയേറ്റക്കാരാണ് ആനകളെ ഉപദ്രവിക്കുന്നതെന്നും ഇവരുടെ രാഷ്‌ട്രീയ, മത സ്വാധീനം ശക്തമാണെന്നുമാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. സമീപ കാലത്തു നാലാനകള്‍ ചരിഞ്ഞതിന്റെ കാരണവും ഇതുതന്നെ.
കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതിന്റെയും മനുഷ്യരെ ആക്രമിക്കുന്നതിന്റെയും ഒരു പ്രധാന കാരണം ഇതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
വനഭൂമിക്കുള്ളില്‍ വനവാസികള്‍ക്കു മാത്രമാണ് പ്രവേശനം. എന്നാല്‍ റിസോര്‍ട്ട് മാഫിയകള്‍ വനം കൈയേറി വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടെ അവരുടെ അധീനതയിലാക്കുന്നു. കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 857 കാട്ടാനകളാണ് ചരിഞ്ഞത്. ഇക്കാര്യത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അന്വേഷണം ആരംഭിച്ചു. വനംവകുപ്പിലെ പല ഉദ്യോഗസ്ഥര്‍ക്കും വനം കൈയേറ്റ മാഫിയകളുമായി ബന്ധമുണ്ട്. മനുഷ്യനു ഭീഷണിയായി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടി പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റാനാണ് നിര്‍ദേശം. അതിനു പകരം വീണ്ടും കാട്ടിലേക്ക് അയയ്‌ക്കുന്ന രീതി വേണ്ടെന്നും ഗുജറാത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സംസ്ഥാന വനംവകുപ്പു മേധാവികളുടെ സംയുക്ത യോഗത്തില്‍ നിര്‍ദേശമുണ്ട്. അതിനായി കോടികളുടെ ഫണ്ടും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഉടമസ്ഥാവകാശവും ഡിഎന്‍എയും ഫിറ്റ്‌നസുമുള്ള നാട്ടാനകള്‍ക്കേ സംസ്ഥാനാന്തര കൈമാറ്റ അനുമതി നല്കാവു എന്നും കേന്ദ്ര നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: