ന്യൂദല്‍ഹി: കേരളത്തിന് കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്ന പരാതിയുമായി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമനെ കാണാന്‍ സംസ്ഥാനത്തിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് പോയത് ഒരു കണക്കും കയ്യിലില്ലാതെ. കേരളത്തിന് ധനവിഹിതം കിട്ടാനുണ്ടെന്ന് കെ.വി തോമസ് കേന്ദ്രമന്ത്രിയോട് പറഞ്ഞപ്പോള്‍ അതുസംബന്ധിച്ച രേഖകള്‍ കാണിക്കാന്‍ ധനമന്ത്രി ആവശ്യപ്പെട്ടു. ആശാവര്‍ക്കര്‍മാര്‍ക്ക് കേന്ദ്രം പണം നല്‍കാനുണ്ടെന്ന കെ.വി തോമസിന്റെ അവകാശവാദവും രേഖകള്‍ എവിടെയെന്ന നിര്‍മ്മല സീതാരാമന്റെ ചോദ്യത്തോടെ പൊളിഞ്ഞു. കേന്ദ്രധനമന്ത്രി ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്കാനാവാതെ കെ.വി തോമസ് പതറി. പുറത്തുകാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരുടെ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്കും കെ.വി തോമസിന് മറുപടിയുണ്ടായില്ല. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോടും ക്ഷുഭിതനായി കേരളത്തിന്റെ പ്രതിനിധി സ്ഥലം വിട്ടു.
കേന്ദ്രം പണം തരുന്നില്ലെന്ന് വെറുതെ പറയാതെ കൃത്യമായ കണക്കുകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രധനമന്ത്രി കെ.വി തോമസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 12ന് ദല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഈ കണക്കുകള്‍ കൈമാറണം. എന്നാല്‍ കോബ്രാന്റിംഗ് നടത്തില്ലെന്ന് വാശിപിടിച്ച് നഷ്ടപ്പെടുത്തിയ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കോടികള്‍ കേരളത്തിന് പുനസ്ഥാപിച്ചു നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നടപ്പാക്കാനുള്ള യാതൊരു സാധ്യതയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: