Kerala

അമ്മത്തൊട്ടിലിലെ പുതിയ അതിഥിക്ക് ‘തൂലിക’യെന്ന് പേരിട്ടു, കിട്ടിയവരില്‍ ആറില്‍ നാലും പെണ്‍കുട്ടികള്‍

Published by

തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. 4 ദിവസം പ്രായവും തോന്നിക്കുന്ന പെണ്‍കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. എം.ടി സ്മൃതിയുടെ ഭാഗമായി കുഞ്ഞിന് തൂലിക എന്ന പേര് നല്‍കിയതായി സംസ്ഥാന ശിശുക്ഷേമ സമിതി അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ അമ്മത്തൊട്ടിലില്‍ എത്തിയത് ആറു കുരുന്നുകളാണ് . ഈ മാസം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന നാലാമത്തെ പെണ്‍കുട്ടിയാണ് തൂലിക. അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ലഭിച്ച കുഞ്ഞുങ്ങള്‍ക്ക് തുളസി, നിര്‍മ്മല്‍, വാമിക, തെന്നല്‍, അലിയ എന്നീ പേരുകള്‍ നല്‍കിയിരുന്നു. അമ്മത്തൊട്ടില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതല്‍ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്.
ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങള്‍ക്ക് മതിയായ പരിചരണം നല്‍കി സുതാര്യമായ ദത്തെടുക്കല്‍ നടപടിക്രമങ്ങളിലൂടെ ദത്ത് നല്‍കാന്‍ സമിതിക്ക് കഴിഞ്ഞുവെന്നും ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി പറഞ്ഞു. കഴിഞ്ഞ 19 മാസത്തിനിടയില്‍ 130 കുട്ടികളെയാണ് നിയമപരമായ മാര്‍ഗങ്ങളിലൂടെ ദത്ത് നല്‍കിയത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by