കൊല്ലം: കേരളത്തിന്റെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് വായനാശീലമില്ലാത്തതിനാല്‍ സിപിഎം നിലപാടുകള്‍ സംബന്ധിച്ച് അറിവില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട്.
നരേന്ദ്രമോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന വാദം സിപിഎം ഉപേക്ഷിച്ചുവെന്ന സതീശന്റെ പരാമര്‍ശത്തിന് മറുപടിയായാണ് സിപിഎം സംസ്ഥാനസമ്മേളനം ഉദ്ഘാടനയോഗത്തില്‍ പ്രകാശ് കാരാട്ട് ഇങ്ങനെ പറഞ്ഞത്. വി.ഡി. സതീശന് വേണമെങ്കില്‍ സിപിഎം സംഘടനാചര്ച്ചകളുടെ രേഖകള്‍ നല്‍കാം. കഴിഞ്ഞ സമ്മേളനത്തില്‍ ഫാസിസ്റ്റ് സ്വഭാവമുള്ള സര്ക്കാരെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത്തവണ ഇത് നിയോഫാസിസ്റ്റ് എന്ന പുതിയ പദത്തിലേക്ക് എത്തി. ഇത് സംഘടനാപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ചതാണ്.
വി.ഡി. സതീശന് ഇതൊന്നും മനസിലാകാന്‍ സാധ്യതയില്ലെന്നും കാരാട്ട് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: