India

ദൽഹിയിൽ ബംഗ്ലാദേശികളും റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരും പോലീസുമായി ഏറ്റുമുട്ടി ; പരിശോധന ശക്തമാക്കുന്നു

Published by

ന്യൂദൽഹി : ദൽഹിയിൽ ബംഗ്ലാദേശികളും റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരും പോലീസുമായി ഏറ്റുമുട്ടിയതായി റിപ്പോർട്ട് . നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് നാടു കടത്തുന്നതിന്റെ ഭാഗമായി ഡൽഹി പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നഗരത്തിലെ ചേരികളിലും പോലീസ് പരിശോധന നടത്തി . ഒപ്പം സംശയമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനു പിന്നാലെയാണ് പോലീസിന് എതിർപ്പ് നേരിടേണ്ടി വന്നത്.

കുറ്റവാളികളെ കണ്ടെത്തുന്നതിനും നിയമവിരുദ്ധ ആയുധങ്ങൾ പിടിച്ചെടുക്കുന്നതിനുമായി ഡൽഹി പോലീസ് പട്രോളിംഗ് കർശനമാക്കുകയാണ് . പ്രതിരോധ നടപടികളുടെ ഭാഗമായി നിരവധി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ചൊവ്വാഴ്ച രാത്രി ഡൽഹി പോലീസ് നഗരവ്യാപകമായി പട്രോളിംഗ് ആരംഭിച്ചിരുന്നു . രാത്രി 9 മണിക്ക് ആരംഭിച്ച പട്രോളിംഗ് പുലർച്ചെ 2 മണിയോടെയാണ് അവസാനിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല ക്രമസമാധാന അവലോകന യോഗത്തിന് ദിവസങ്ങൾക്ക് ശേഷമാണ് നഗരവ്യാപകമായി പട്രോളിംഗ് ആരംഭിച്ചത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by