Kerala

‘ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി‘ ; എ കെ ബാലൻ

Published by

കൊല്ലം : ചെങ്കൊടി താഴ്‌ത്തിക്കെട്ടാൻ ആരെയും അനുവദിക്കില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ . കൊല്ലത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാലൻ .

ചെറുത്തുനിൽപ്പിന്റെയും, പ്രതീക്ഷയുടെയും പ്രതീകമാണ് ഈ കൊടി. ഇന്ന് ചെങ്കൊടിയുടെ പ്രസ്ഥാനം ഒരു തിരിച്ചറിവോടെ ശക്തിയാർജ്ജിക്കുകയാണ്. ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി. ഇന്ത്യയുടെ സ്ഥിതി. കേരളത്തിന്റെ സ്ഥിതി.

അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി അനുദിനം ബോദ്ധ്യമാകുന്നത് . അതുകൊണ്ട് ഈ കൊടി താഴ്‌ത്തിക്കെട്ടാന്‍ ആരെയും അനുവദിച്ചുകൂടാ. അത്രക്ക് മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തി. സമരം ചെയ്ത, ചൂഷിതരുടെ ചോരയില്‍ കുതിര്‍ന്നാണ് ഈ കൊടിയുടെ നിറം ചുവപ്പായത്.’ – എ.കെ ബാലൻ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by