India

ക്ഷേത്രഭൂമി കൈയേറല്‍: എം.കെ. അഴഗിരി വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി

Published by

ചെന്നൈ: വ്യാജരേഖ ചമച്ച് ക്ഷേത്രഭൂമി കൈയേറിയ കേസില്‍ കരുണാനിധിയുടെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരി വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി. 2014ല്‍ മധുര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം.കെ. അഴഗിരിയെ നേരത്തെ മധുര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.

കേസില്‍ വാദം കേട്ട ഹൈക്കോടതി അഴഗിരിക്കെതിരായി ചുമത്തിയ എല്ലാ കുറ്റാരോപണങ്ങളും നിലനില്‍ക്കുന്നതായും വിചാരണ നേരിടണമെന്ന് വിധിക്കുകയും ചെയ്തു. എല്ലാ കേസില്‍ നിന്നും കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് അഴഗിരി സമര്‍പ്പിച്ച ഹര്‍ജി തള്ളി. കേസുമായി മുന്നോട്ട് പോകാന്‍ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. അഴഗിരിയുടെ പേരിലുള്ള ദയ എന്‍ജിനീയറിങ് കോളജിനു വേണ്ടി വ്യാജരേഖ ചമച്ച് മധുരയിലെ ഒരു ക്ഷേത്രത്തിന്റെ 44 സെന്റ് ഭൂമി കൈയേറിയെന്നതായിരുന്നു കേസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by