India

സാംബാലിലുള്ള തർക്ക മന്ദിരത്തിൽ ആരാധന നടത്താൻ അവകാശം വേണം ; നിവേദനം നൽകി ഹിന്ദു വിശ്വാസികൾ

Published by

ലക്നൗ : ഉത്തർപ്രദേശിലെ സാംബാലിലുള്ള തർക്ക മന്ദിരത്തിൽ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾ . ഇതിനായി ഹിന്ദു സമൂഹം എസ്ഡിഎമ്മിന് നിവേദനം സമർപ്പിച്ചു. കോടതിയുടെ തീരുമാനം വരുന്നതുവരെ ഹിന്ദുക്കൾക്ക് ആരാധനാ അവകാശം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് . അതിനു പറ്റില്ലെങ്കിൽ മുസ്ലീങ്ങളുടെ നിസ്ക്കാരവും വിലക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സാംബാലിലെ ജുമാ മസ്ജിദിന് കിഴക്ക് ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നു എന്ന അവകാശവാദത്തെത്തുടർന്ന് ഈ വിഷയം കോടതിയുടെ പരിഗണനയിലാണ്. കേസിൽ ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകന്റെ വാദങ്ങളെ തുടർന്ന് ചൊവ്വാഴ്ച ഹൈക്കോടതി ജുമാ മസ്ജിദിനെ ‘തർക്കസ്ഥലം’ എന്ന് വിശേഷിപ്പിച്ചിരുന്നു. അതിനുശേഷം ഇന്ന്, സംഭാലിലെ നൈമിഷാരണ്യ തീർത്ഥയിലെ മഹന്ത് ബാൽ യോഗി ദിനനാഥിന്റെ നേതൃത്വത്തിൽ ഹിന്ദു വിശ്വാസികൾ എത്തിയാണ് നിവേദനം നൽകിയത്.

കോടതി തീരുമാനം വരുന്നതുവരെ തർക്കഭൂമിയിൽ ആരാധന നടത്താനുള്ള അവകാശം ഹിന്ദുക്കൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് എസ്ഡിഎം വന്ദന മിശ്രയ്‌ക്കാണ് നിവേദനം നൽകിയത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by