മുംബൈ: മുഗള്‍ രാജാവ് ഔറംഗസേബിന്റെ ശവകുടീരം ഇടിച്ചുനിരത്തണമെന്ന് ബി.ജെ.പി. നേതാവ് നവ്‌നീത് റാണ. നിയമസഭയില്‍ അഞ്ചുകൊല്ലം ഇരിക്കാന്‍ നിങ്ങളെ തിരഞ്ഞെടുത്ത സംസ്ഥാനം ഭരിച്ചിരുന്നത് ഛത്രപതി ശിവജി മഹാരാജും ഛത്രപതി സാംഭാജി മഹാരാജുമാണ്. ഔറംഗസേബ് എന്താണ് നമ്മുടെ രാജാവിനോടു ചെയ്തത് എന്നറിയാന്‍ നിങ്ങളേപ്പോലുള്ള ആളുകള്‍ ഛാവാ സിനിമ തീര്‍ച്ചയായും കാണണം,സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ നവ്‌നീത റാണ പറഞ്ഞു.
ഔറംഗസേബിനെ സ്‌നേഹിക്കുന്നവര്‍ അവരുടെ വീടുകളില്‍ അദ്ദേഹത്തിന്റെ ശവകുടീരം അലങ്കരിക്കട്ടേയെന്നും നവ്‌നീത് കൂട്ടിച്ചേര്‍ത്തു. ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ക്രൂരനായ നേതാവ് ആയിരുന്നില്ലെന്നുമായിരുന്നു കഴിഞ്ഞദിവസം അബു ആസ്മി പറഞ്ഞത്.
ഛത്രപതി സാംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ബോളിവുഡ് ചിത്രം ഛാവയില്‍ തെറ്റായ ചരിത്രമാണ് കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ ഉള്‍പ്പെടെയുള്ളവര്‍ ആസ്മിക്കെതിരേ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക