തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട ഒരുകാര്യവും ചെയ്യാതെ കേന്ദ്ര വിരുദ്ധ നിലപാട് സ്വീകരിച്ച് തടിതപ്പാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 ന് മുമ്പ് ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ ഇ.ഡി പോസ്റ്റ്മാന്‍മാര്‍ ഇവര്‍ക്കെല്ലാം ലഭിച്ചിരുന്ന ആനുകൂല്യത്തിന്റെ ഇരട്ടിയാണ് ഇപ്പോള്‍ കിട്ടുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് 10000 രൂപ ഓണറേറിയം കൊടുക്കുമ്പോള്‍ ഇവിടെ 7000 കൊടുത്തിട്ട് നമ്മളാണ് നമ്പര്‍ വണ്‍ എന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍ ചോദിച്ചു. 896 കോടി രൂപ കേരളത്തിന് കേന്ദ്രം നല്‍കിക്കഴിഞ്ഞു. കേരളം ഒരു കണക്കും സമര്‍പ്പിച്ചിട്ടില്ല. കേരളത്തിന് മാത്രമായി കേന്ദ്രം പണം കൊടുക്കാനുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം തരാത്തത് കൊണ്ടാണ് ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം മുടങ്ങിയത് എന്ന് കേരളത്തില്‍ മാത്രമേ പറയുന്നുള്ളൂ, സംസ്ഥാന ആരോഗ്യ മന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയെക്കണ്ടപ്പോള്‍ പറഞ്ഞില്ല. ഇതാണ് ഇരട്ടത്താപ്പ്. വീണാ ജോര്‍ജ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
കടല്‍മണല്‍ ഖനനത്തെക്കുറിച്ച് കേരള സര്‍ക്കാര്‍ എന്ത് പഠനമാണ് നടത്തിയതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. പാരിസ്ഥിതിക പഠനം നടത്തിയിട്ടേ സ്ഥലം നിശ്ചയിക്കുകയുള്ളൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. നമ്മള്‍ ഖനനം നടത്തയില്ലെങ്കില്‍ നമ്മുടെ പരിധിക്കപ്പുറത്ത് വിദേശ രാജ്യങ്ങള്‍ ഖനനം നടത്തും. അവര്‍ നമ്മളുടെ കടലിനെ കൊള്ളയടിക്കും. ഖനനം മത്സ്യ സമ്പത്തിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: