കോട്ടയം: ഹീനമായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് പ്രായത്തിന്റെ പരിരക്ഷ നല്‍കേണ്ടതുണ്ടോ? 18വയസ്സില്‍ താഴെയുള്ളവരെ കുട്ടികളായും അവര്‍ ചെയ്യുന്ന കുറ്റകൃത്യം ബാലനീതി നിയമത്തിന്റെ പരിധിയിലും മാത്രം പരിഗണിക്കുന്ന നിയമസംവിധാനം പൊളിച്ചെഴുതണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. നേരത്തെ ദല്‍ഹിയിലെ നിര്‍ഭയ കേസില്‍ ചര്‍ച്ചയായതാണ് ഈ വിഷയം. പ്രായം പരിഗണിച്ച് ശിക്ഷയുടെ കാഠിനം കുറയ്‌ക്കുന്നത് ചില കേസുകളിലെങ്കിലും അനീതിയാകല്ലേ എന്ന് നിയമസംവിധാനവും സമൂഹവും ആലോചിക്കണമെന്ന് സ്റ്റുഡന്‌റ് പൊലീസ് കേഡറ്റിന്‌റെ (എസ്പിസി) ആദ്യകാല നോഡല്‍ ഓഫീസര്‍ കൂടിയായ എഡിഡിജി പി വിജയന്‍ അടക്കമുളളവര്‍ നിര്‍ദേശിക്കുന്നു. കൗമാരക്കാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.
ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ നിയമത്തിന്റെ പഴുത് ലഭിക്കുമെന്ന ചിന്ത അജ്ഞത കൊണ്ടാണെന്ന് വിജയന്‍ പറയുന്നു.18 വയസ്സില്‍ താഴെയുള്ളവരില്‍ നല്ലൊരു ശതമാനവും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് അത് കുറ്റമായി അവര്‍ കാണാത്തതുകൊണ്ടാണെന്ന് ചില കേസുകളില്‍ സംശയിക്കേണ്ടിവരും. നിയമംഅറിയില്ലെന്നത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതല്ലെന്ന് കുട്ടികള്‍ മനസിലാക്കണമെന്നും അദ്‌ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക