അഹമ്മദാബാദ്: മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയുടെ മഹത്തായ ജീവകാരുണ്യപ്രവര്‍ത്തനമാണ് വനതാര മൃഗസംരക്ഷണകേന്ദ്രം. മുറിവേറ്റ, പിടിക്കപ്പെട്ട ഏകദേശം ഒന്നരലക്ഷത്തോളം വന്യജീവികള്‍ക്ക് അഭയമേകാന്‍ അദ്ദേഹം 3000 ഏക്കര്‍ ഭൂമിയിലാണ് വനതാര ഒരുക്കിയിരിക്കുന്നത്. ഇവിടെ മോദി ചൊവ്വാഴ്ച നടത്തിയ സന്ദര്‍ശനത്തിന്റെ വീഡിയോ വൈറലാണ്. ഇവിടെ എത്തിയ പ്രധാനമന്ത്രി മോദി ഒറാങ്ങുട്ടാങ്ങിന്റെയും സിംഹത്തിന്റെയും കുഞ്ഞുങ്ങളെ ഊട്ടി. ഈ ചിത്രങ്ങളും വീഡിയോകളും വൈറലാണ്.
An effort like Vantara is truly commendable, a vibrant example of our centuries old ethos of protecting those we share our planet with. Here are some glimpses… pic.twitter.com/eiq74CSiWx
— Narendra Modi (@narendramodi) March 4, 2025
കടുത്ത മൃഗസ്നേഹിയാണ് അനന്ത് അംബാനി. മുറിവേറ്റ, പിടിക്കപ്പെട്ട ഏകദേശം ഒന്നരലക്ഷത്തോളം വന്യജീവികള്‍ക്ക് അഭയമേകാന്‍ അദ്ദേഹം 3000 ഏക്കര്‍ ഭൂമിയിലാണ് വനതാര ഒരുക്കിയിരിക്കുന്നത്. റിലയന്‍സിന്റെ തന്നെ ജാംനഗറിലെ റിഫൈനറി ഫാക്ടറിക്ക് അടുത്തായാണ് വനതാര എന്ന പേരിലുള്ള ഈ വന്യമൃഗസംരക്ഷണകേന്ദ്രം.
വംശനാശം നേരിടുന്ന മൃഗങ്ങളും ഇതില്‍ ഉണ്ട്. ഏകദേശം 2000 വംശങ്ങളില്‍പ്പെട്ട മൃഗങ്ങളും പക്ഷികളുമാണ് ഇവിടെ പാര്‍ക്കുന്നത്. ഒറ്റക്കൊമ്പന് കാണ്ടാമൃഗം, ഏഷ്യാറ്റിക് സിംഹങ്ങള്‍, ഹിമമേഖലയിലെ പുള്ളിപ്പുലികള്‍, ചിമ്പാന്‍സി തുടങ്ങി എല്ലാമുണ്ട്. അവയുടെ സ്വാഭാവിക പ്രകൃതി ആവാസവ്യവസ്ഥയ്ക്ക് തത്തുല്യമായ ഇടമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഈ മൃഗങ്ങളെ പാര്‍പ്പിക്കാന്‍ പ്രത്യേക ഒരു ആവാസവ്യവസ്ഥയും അനന്ത് അംബാനി രൂപപ്പെടുത്തി. അതാണ് വനതാര. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാന്‍ എത്തിയ പ്രധാനമന്ത്രി മോദി ഒറാങ്ങുട്ടാങ്ങിന്റെയും സിംഹക്കുട്ടിയുടെയും അടുത്തിരിക്കുന്ന ചിത്രങ്ങള്‍ വൈറലാണ്. അവിടെ പുനരധവസിക്കപ്പെട്ട എല്ലാ മൃഗങ്ങളുടെയും അടുത്ത് പ്രധാനമന്ത്രി മോദി പോകുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വെള്ളസിംഹക്കുട്ടിക്കും ഏഷ്യന്‍ സിംഹക്കുട്ടിക്കും ഒറാങ്ങുട്ടാങ്ങിനും മോദി ഭക്ഷണം കൊടുക്കുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: