ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേർക്ക് വീണ്ടും ജിഹാദികളുടെ ആക്രമണം. ബംഗ്ലാദേശിലെ സിരാജ്ഗഞ്ചിൽ ക്വാസിപൂർ സബ് ഡിസ്ട്രിക്റ്റിൽ ശിഖ സ്മൃതി സർവ ജൻ ദുർഗ്ഗാ മന്ദിർ ആക്രമിക്കപ്പെടുകയും പ്രതിഷ്ഠകൾ നശിപ്പിക്കപ്പെടുകയും ചെയ്തു.
“ആരോ ക്ഷേത്രത്തിൽ പുറത്തു നിന്ന് ബോംബ് എറിഞ്ഞ് വിഗ്രഹം തകർത്തു. എല്ലാ ഞായറാഴ്ച രാവിലെയും ഞാൻ അവിടെ ആരാധന നടത്താൻ പോകും. മാർച്ച് 2 ന് ഞാൻ ക്ഷേത്രത്തിൽ പോയപ്പോൾ, വിഗ്രഹം തകർന്നതായി ഞാൻ കണ്ടു. ഇക്കാര്യം ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.”- ക്ഷേത്രത്തിന്റെ പരിപാലകനായ ജതിൻ കുമാർ കർമ്മകർ പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പക്വാസിപൂർ സബ് ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് ഓഫീസർ ദിവാൻ അക്വർമുൽ ഹഖ്, ക്വാസിപൂർ പോലീസ് സ്റ്റേഷൻ ഓഫീസർ നൂറി ആലം എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവസ്ഥലം പരിശോധിച്ചതായി നൂറി ആലം പറഞ്ഞു. രാത്രിയിലാണ് ക്ഷേത്രത്തിന് നേർക്ക് ആക്രമണം ഉണ്ടായതെന്നും നാശനഷ്ടങ്ങൾ സംഭവിച്ചതെന്നും ഉദ്യോഗസഥർ പറഞ്ഞു. ഇതിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: