ന്യൂദൽഹി : ബംഗ്ലാദേശുമായുള്ള പാകിസ്ഥാന്റെ അടുത്ത സൈനിക ബന്ധത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ബംഗ്ലാദേശ് സൈന്യം തുർക്കി TB-2 ബെയ്‌രക്തർ ഡ്രോണുകൾ സ്വന്തമാക്കിയിട്ടുണ്ടെന്നും അവ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ അതിർത്തിക്ക് സമീപം പ്രവർത്തിപ്പിക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത്.
ഈ ഡ്രോണുകൾ പ്രവർത്തിക്കുന്നത് ഇന്ത്യൻ ഏജൻസികൾ കണ്ടിട്ടുണ്ടെന്നും അവയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രതിരോധ വൃത്തങ്ങൾ ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡ്രോണുകൾ ആക്രമണങ്ങൾ നടത്തുന്നതായും ഇന്ത്യയുടെ അതിർത്തിയിൽ സ്വന്തം പ്രദേശത്തിനുള്ളിൽ പറക്കുന്നതായും സ്രോതസ്സുകൾ പറഞ്ഞു.
ഈ പ്രദേശങ്ങളിലെ അവരുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി റഡാറുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ എല്ലാ നടപടികളും ഇന്ത്യൻ ഭാഗം സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ വിഭാഗം പറഞ്ഞു. ചിലപ്പോഴൊക്കെ ബംഗ്ലാദേശ് സൈന്യത്തിന്റെ TB-2 നിരീക്ഷണ ദൗത്യങ്ങൾ 20 മണിക്കൂറിലധികം പറക്കൽ നടത്തിയിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.
മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് ഡ്രോണുകളുടെ വിഭാഗത്തിലാണ് ബെയ്‌രക്തർ TB2 ഉൾപ്പെടുന്നത്. തുർക്കി പ്രതിരോധ വ്യവസായത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിട്ടാണ് ഇതിനെ കാണുന്നത്. ഈ ആളില്ലാ വിമാനത്തിന് വായുവിൽ നിന്ന് കരയിലേക്ക് ആയുധങ്ങൾ തൊടുക്കുവാൻ കഴിയും. കൂടാതെ ആഗോള സംഘർഷങ്ങളിൽ ഇവ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.
സമീപകാലത്ത് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഭരണകൂടം പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കൂടാതെ പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ഇടനാഴി പോലുള്ള ഇന്ത്യൻ അതിർത്തിയിലെ സെൻസിറ്റീവ് സോണുകൾക്ക് സമീപമുള്ള പ്രദേശങ്ങൾ സന്ദർശിക്കാൻ ഐഎസ്ഐ ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ത്യൻ പ്രദേശത്തിനടുത്തുള്ള ബംഗ്ലാദേശിൽ പാകിസ്ഥാൻ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: