ന്യൂദൽഹി : സനാതന ധർമ്മത്തിന്റെയും പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും കടുത്ത ശത്രുക്കളാണ് രാഹുലും , പ്രിയങ്കയുമെന്ന് സമാജ് വാദി പാർട്ടി നേതാവ് ഐപി സിംഗ് . കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മഹാ കുംഭമേളയിൽ കുളിക്കാൻ എത്താത്തത് ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താനാണെന്നും ഐ പി സിംഗ് പറഞ്ഞു.
സനാതന ധർമ്മത്തിന്റെ കടുത്ത എതിരാളി എന്നാണ് ഐപി സിംഗ് രാഹുലിനെ വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധി സ്വയം ഹിന്ദുവാണെന്ന് ഇടയ്‌ക്ക് പറയാറുണ്ട്. എന്നാൽ റായ്ബറേലി വരെ വന്നിട്ടും അദ്ദേഹം കുംഭമേളയിൽ എത്തിയില്ല. രാഹുലിനെയും, പ്രിയങ്കയെയും പോലെ സനാതനവിരുദ്ധരെ കണ്ടിട്ടില്ല . രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ബദ്രയും ഇന്ന് സനാതന ധർമ്മ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും കടുത്ത എതിരാളികളാണെന്ന് തെളിയിച്ചു. പുരാതന കാലം മുതൽക്കേ കുംഭ സ്നാനത്തിന് തുടക്കം കുറിച്ചു. ഇത്തവണ ബിജെപിയാണ് ഇത് സംഘടിപ്പിച്ചതെങ്കിൽ 2012-13 ൽ എസ്പിയാണ് ഇത് സംഘടിപ്പിച്ചത്.
സോണിയ ഗാന്ധി ക്രിസ്ത്യൻ മതത്തിൽ നിന്നുള്ളയാളാണ്, പ്രിയങ്ക ബദ്ര ക്രിസ്ത്യൻ മതത്തിൽ നിന്ന് വിവാഹം കഴിച്ചു. പ്രിയങ്ക കുംഭമേളയിൽ കുളിക്കാതെ ക്രിസ്ത്യൻ മതം പിന്തുടരുകയാണെങ്കിൽ, പിന്നെ ഒരു ചോദ്യവും ഉയരില്ല, പക്ഷേ രാഹുൽ ഗാന്ധി ഇടയ്‌ക്കിടെ സ്വയം ഒരു ഹിന്ദുവാണെന്ന് വിളിക്കാറുണ്ട്. ആരെ ബോദ്ധ്യപ്പെടുത്താനാണെന്ന് അറിയില്ല. അദ്ദേഹത്തിന് വേണമെങ്കിൽ റായ്ബറേലിയിൽ ഒഴുകുന്ന ഗംഗയിൽ കുളിക്കാമായിരുന്നു, പക്ഷേ ഇന്ന് അദ്ദേഹം ഹിന്ദു മതത്തെ വെറുക്കുന്നുവെന്ന് തെളിയിച്ചു. ‘ ഐപി സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: